10,000 അമേരിക്കൻ ടെക്കികൾക്ക് ജോലി നൽകാൻ ഇൻഫോസിസ്

രാജ്യത്തെ മുൻനിര ഐടി കമ്പനിയായ ഇൻഫോസിസ് അമേരിക്കയിലെ 10,000 ടെക്കിൾക്ക് ജോലി നൽകും. അടുത്ത രണ്ടു വർഷത്തിനുള്ളിൽ നാലു കേന്ദ്രങ്ങളിലായി 10,000 പേർക്ക് ജോലി നല്‍കാനാണ് തീരുമാനം. എച്ച്1 വിസ നിയന്ത്രണം വന്നതോടെയാണ് അമേരിക്കയിൽ നിന്നുള്ള ടെക്കികളെ നിയമിക്കാൻ ഇൻഫോസിസ് നിർബന്ധിതരായത്.

തൊഴിൽ മേഖലയിൽ ഇന്ത്യയിലെ ടെക്കികൾക്ക് ഏറെ തിരിച്ചിടിയാകുന്ന തീരുമാനമാണ് ഇത്. വരും ദിവസങ്ങളിൽ മറ്റു കമ്പനികളും അമേരിക്കൻ ടെക്കികളെ റിക്രൂട്ട് ചെയ്യുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ നാലു ടെക്‌നോളജി ഹബ്ബുകള്‍ തുറക്കാനാണ് ഇന്‍ഫോസിസ് പദ്ധതി. ഇവിടേക്കാണ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കക്കാരെ ജോലിക്കെടുക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, മെഷീന്‍ ലേണിങ്, യൂസര്‍ എക്‌സ്പീരിയന്‍സ്, ക്ലൗഡ് ആൻഡ് ബിഗ് ഡേറ്റാ എന്നീ മേഖലകളിൽ കൂടി നിക്ഷേപിക്കാൻ ഇൻഫോസിസിന് പദ്ധതിയുണ്ട്. അടുത്ത ഓഗസ്റ്റില്‍ ഇന്ത്യാനയിലാണ് ഇൻഫോസിസിന്റെ ആദ്യ യുഎസ് സെന്റർ തുറക്കുന്നത്.