റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു തീഗോളമായി, കടയുടമക്ക് പൊള്ളലേറ്റു: വിഡിയോ

ചൈനീസ് സ്മാർട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ജനപ്രിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. അപകടത്തിൽ കടയുടമക്ക് പൊള്ളലേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരുവിലാണ് സംഭവം. കുറഞ്ഞ കാലത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപന നടന്ന സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട്4.

ഉപഭോക്താവിന്റെ ഫോണിൽ സിംകാര്‍ഡ് ഇടാൻ ശ്രമിക്കുമ്പോഴാണ് ദുരന്തം സംഭവിച്ചത്. പൊട്ടിത്തെറിച്ച ഫോൺ പൂർണമായും തകർന്നിട്ടുണ്ട്. സിം ഇടുന്നത് സംബന്ധിച്ച് സംശയം തീർക്കാനാണ് ഉപഭോക്താവ് കടയിൽ എത്തിയത്. എന്നാൽ പരിശോധിക്കുന്നതിനിടെ ഫോൺ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവം അന്വോഷിക്കാൻ ഷവോമി അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ഉപഭോക്താവിന്റെ സുരക്ഷയാണ് കമ്പനിക്ക് പ്രാധാന്യമെന്നും സംഭവത്തെ കുറിച്ച് വ്യക്തമായി പഠിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഷവോമി അറിയിച്ചു. പരിശോധിക്കുന്നതിനിടെ വലിയ തീഗോളമാണ് ഉണ്ടായത്. ഇത്രയും തീവരാൻ കാരണം തേടുകയാണ് ടെക് വിദഗ്ധർ. 

More Mobile News