ഫ്ലിപ്കാർട്ടിൽ 72 മണിക്കൂർ ‘ഉത്രാടപ്പാച്ചിൽ’, ഫോണുകൾക്ക് വൻ ഓഫർ, റെഡ്മി, ഐഫോൺ!

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഓഗസ്റ്റ് 9 മുതൽ ഉത്രാടപാച്ചിൽ തുടങ്ങുകയാണ്. ഓൺലൈനിലെ ഈ ഉത്രാടപ്പാച്ചിൽ ആഘോഷമേള ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കും. യുവതി യുവാക്കളുടെ ജനപ്രിയ ഉൽപ്പനങ്ങളെല്ലാം വൻ ഓഫറുകളിൽ വിൽക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾക്കും മൊബൈൽ അനുബന്ധ വസ്തുക്കൾക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലിപ്കാർട്ടിന്റെ 'ദി ബിഗ് ഫ്രീഡം വിൽപന'യ്ക്ക് ആദ്യദിവസങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കരുതുന്നത്.  സ്മാർട്ട്ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ടെലിവിഷൻ സെറ്റുകൾ തുടങ്ങി ഉൽപ്പന്നങ്ങളെല്ലാം വിൽപനയ്ക്കുണ്ട്. ചില ഉൽപന്നങ്ങൾക്ക് പതിവിനു വിപരീതമായി വൻ ഓഫർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 

72 മണിക്കൂർ നീണ്ടു നിൽക്കുന്ന വിൽപനയിൽ റെഡ്മി നോട്ട് 4 തന്നെയായിരിക്കും ഏറ്റവും കൂടുതൽ കച്ചവടം നടക്കുക. ഇതിന്റെ തന്നെ മൂന്നു വേരിയന്റ് ഹാൻഡ്സെറ്റുകളും വിൽപനയ്ക്കുണ്ടാകും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായുള്ള റെഡ്മി നോട്ട് 4 എക്സ്ചേഞ്ചിന് പരമാവധി 12,000 രൂപ വരെ ലഭിക്കും. 10,999 രൂപയുടെ റെഡ്മി നോട്ട് 4 നും സ്കീം പ്രകാരം പരമാവധി 10,000 രൂപ ഡിസ്കൗണ്ടുള്ള എക്സ്ചേഞ്ച് സ്കീമിൽ ഉൾപ്പെടും. ഈ പതിപ്പിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. 9,999 രൂപയുടെ റെഡ്മി നോട്ട് 4ന് പരമാവധി 9,000 രൂപ എക്സേഞ്ച് ഓഫര്‍ ലഭിക്കും.

ആപ്പിൾ ഐഫോൺ 6  പ്രത്യേക ഓഫർ വിലയ്ക്ക് ലഭിക്കും. 32 ജിബി സ്റ്റോറേജ് വേരിയന്റിന് നിലവിൽ ഫ്ലിപ്കാർട്ടിൽ 29,500 രൂപ വിലയുണ്ട്. ഗൂഗിൾ പിക്സൽ എക്സ്എലിനും ഡിസ്കൗണ്ട് നൽകും. 67,900 രൂപ വിലയുള്ള 32 ജിബി സ്റ്റോറേജ് പതിപ്പിന് വില 48,999 രൂപയായിരിക്കും വില.

വിലകുറഞ്ഞ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് സ്മാർട്ട്ഫോണുകൾ ലെനോവോ , മോട്ടോറോള ഹാൻഡ്സെറ്റുകളാണ്. ലെനോവോ കെ 6 പവർ ഓഫർ 8,999 രൂപയും, മോട്ടോ ജി 5 പ്ലസ് വില 16,999 രൂപ വിലയിൽ നിന്ന് 14,999 രൂപയായി കുറയും. ലെനോവോ K5 നോട്ട് 9,999 രൂപയ്ക്ക് ലഭിക്കും. നിലവിലെ വില 12,499 രൂപയാണ്. മോട്ടോ എം 12,999 രൂപയ്ക്ക് ലഭ്യമാകും.