Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോൺ X ലോഞ്ചിനിടെ ‘പണി പാളി’, ക്രെയ്ഗ് നാണംകെട്ടു, ഫെയസ്‌ ഐഡി ദുരന്തമായി!

faceid-error

ഉപയോക്താവ്‌ ഫോണുമായി ഇടപെടുന്നതില്‍ കാര്യമായ മാറ്റത്തോടെയാണ്‌ ഐഫോണ്‍ X എത്തിയത്‌. അതില്‍ പ്രധാനപ്പെട്ടതാണ്‌ ഫെയ്‌സ്‌ഐഡി. ടച്ച് ഐഡിയും കൂടെ ഉള്‍പ്പെടുത്താനുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു.

മുന്‍ ക്യാമറകളലൂടെ മുഖത്തിന്റെ ബയോമെട്രിക്‌ ഫീചറുകള്‍ സ്‌കാന്‍ ചെയ്‌ത്‌ ഉടമയെ തിരിച്ചറിയുന്ന രീതിയെയാണ്‌ ഫെയ്‌സ്‌ഐഡി. വളരെ സങ്കീര്‍ണ്ണമാണ്‌ ഈ ടെക്‌നോളജി. എന്നാല്‍ ടച്‌ഐഡിയെക്കാള്‍ മെച്ചമാണ്‌ ഇതെന്നാണ്‌ ആപ്പിളിന്റെ അവകാശവാദം. 

എന്നാല്‍, കമ്പനിയുടെ ക്രെയ്ഗ് ഫെഡറർഹി ഈ ഫീച്ചര്‍ ആദ്യമായി ഓഡിയന്‍സിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ അതു പരാജയപ്പെട്ടു എന്നത്‌ ആപ്പിളിന്‌ ഒരു ക്ഷീണമായി. ആപ്പിള്‍ പേയിലൂടെ പൈസാ കൈമാറ്റം ചെയ്യാനും ഫെയ്‌സ്‌ ഐഡിയാണ്‌ ഉപയോഗിക്കേണ്ടത്‌ എന്നത്‌ ആപ്പിളിനെ കൂടുതല്‍ ചിന്തിപ്പിക്കും. ആപ്പിളിന്റെ ഫെയ്സ് ഐഡി പരാജയത്തിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയകളിൽ ഹിറ്റാണ്.

ഫോണ്‍ അണ്‍ലോക്‌ ചെയ്യാന്‍ അതിന്റെ നേരെ നോക്കിയാല്‍ മതി. എന്നിട്ട്‌ മുകളിലേക്കു സ്വൈപ്പ് ചെയ്യുക എന്നു പറഞ്ഞ്‌ ക്രെയ്ഗ് ഫെഡറർഹി ഫോണ്‍ തന്റെ നേരേ തിരിച്ച്‌ സ്വൈപ് ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല. ഒന്നു കൂടെ ശ്രമിക്കാമെന്നു പറഞ്ഞ്‌ അദ്ദേഹം താന്‍ ചെയ്‌തത്‌ ആവര്‍ത്തിച്ചെങ്കിലും ഫോണ്‍ പാസ്‌കോഡ്‌ എന്റര്‍ ചെയ്യാനുള്ള ഫീല്‍ഡ്‌ ആണ്‌ കൊണ്ടുവന്നത്‌. ഇത്‌ ഫെയ്‌സ്‌ഐഡി പരാജയപ്പെടുമ്പോള്‍ സംഭവിക്കുന്ന കാര്യമാണെന്നത്‌ ആപ്പിളിന്‌ ക്ഷീണമായി.

എന്നാല്‍ ഫോണ്‍ പാസ്‌ കോഡ്‌ അല്ല ആവശ്യപ്പെട്ടത്‌ എന്നും ഫെയ്‌സ്‌ ഐഡി പ്രവര്‍ത്തിക്കാന്‍ പാസ്‌ കോഡ്‌ വേണമെന്നാണ്‌ പറഞ്ഞതെന്നും പറയപ്പെടുന്നു. അതായത്‌ ഫെയ്‌സ്‌ ഐഡി ശരിയായി അല്ല എന്റര്‍ ചെയ്‌തിരുന്നത്‌. പക്ഷെ ടച്‌ ഐഡി പരാജയപ്പെടുമ്പോഴും ഇതേ എറര്‍ ആണു കാണിക്കുന്നത്‌ എന്ന്‌ വേറെ ചിലര്‍ വാദിക്കുന്നു. ഇത്‌ ഫെയ്‌സ്‌ഐഡിയുടെ പരാജയമാണ്‌ എന്നു തന്നെയാണ്‌ ടെക്‌ ലോകം വിശ്വസിക്കുന്നത്‌. കാരണം Federighi എറര്‍ മെസെജ്‌ വരുന്നതിനു മുമ്പ്‌ രണ്ടു തവണ സൈ്വപ്പു ചെയ്‌തിരുന്നു എന്നതാണ്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. പല തവണ റിഹേഴ്‌സല്‍ നടത്തി അവതരിപ്പിച്ച പരിപാടിയില്‍ ഇത്‌ ഒരു പരാജയം തന്നെയാണ്‌.