ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഇന്നു മുതൽ പേടിഎം സർവീസ് ‘കുറയ്ക്കും’, പണം നഷ്ടപ്പെടില്ല

പേയ്ടിഎം അടക്കമുള്ള മൊബൈൽ–വോലറ്റുകൾ ആധാറുമായോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകളുമായോ ബന്ധിപ്പിച്ച് കെവൈസി ( know your customer) വ്യവസ്ഥകൾ പാലിക്കാത്തവർക്ക് ഇന്നു മുതൽ വോലറ്റ് ഇടപാടിൽ ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യത. 

പേയ്ടിഎം, ഗൂഗിൾ തേസ്,  വോഡഫോൺ എംപെസ, ആമസോൺ പേയ്, എയർടെൽ മണി തുടങ്ങിയ വോലറ്റുകളിലെല്ലാം ചില സൗകര്യങ്ങൾ അത്തരം ഉപയോക്താക്കൾക്കു നിഷേധിക്കപ്പെടും. എന്നാൽ നിലവിലുള്ള ബാലൻസ് തുക ഉപയോഗിക്കാൻ ഒരു തടസ്സവുമുണ്ടാകില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. അൻപത്തഞ്ചോളം വോലറ്റുകളാണ് രാജ്യത്തുള്ളത്.

കെവൈസി ശരിയായില്ലെങ്കിൽ ചില വോലറ്റുകളിൽ ബാക്കിയുള്ള പണം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാനാകില്ല. ചില വോലറ്റുകളിൽ പുതുതായി പണം നിക്ഷേപിക്കാനുമാകില്ല.