Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർടെലിനെ വെല്ലുവിളിച്ച് ജിയോ, വാരിക്കോരി ഡേറ്റ, 100 രൂപ ഇളവ്

reliance-jio-mukesh-ambani

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ രണ്ടും കൽപ്പിച്ച് തന്നെയാണ്. ടെലികോം വിപണി എന്തുവില കൊടുത്തും പിടിച്ചെടുക്കാൻ വൻ ഓഫറുകളാണ് ജിയോ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം എയർടെൽ പ്രഖ്യാപിച്ച ഡേറ്റാ പ്ലാനുകളെ വെല്ലുവിളിക്കുന്ന പ്ലാനുകളാണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോയുടെ എല്ലാ സർക്കിളുകളിലെയും വരിക്കാർക്ക് ഈ ഓഫറുകള്‍ ലഭിക്കും. എന്നാൽ എയർടെൽ ഓഫറുകൾ തിരഞ്ഞെടുത്ത വരിക്കാർക്ക് മാത്രമാണ് ലഭിക്കുന്നത്. നിലവിൽ ലഭിക്കുന്ന പ്ലാനില്‍ തന്നെ ദിവസം 1.5 ജിബി അധിക ഡേറ്റ നല്‍കാനാണ് ജിയോ പ്ലാൻ.

നിലവിൽ ജിയോയുടെ 149 രൂപ പ്ലാനിൽ ദിവസം 1.5 ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എന്നാൽ ഇനി മുതൽ 149, 349, 399, 449 പ്ലാനുകളില്‍ ദിവസം മൂന്നു ജിബി ഡേറ്റയാണ് നല്‍കുക. ഈ ഓഫർ എല്ലാ വരിക്കാർക്കും ലഭിക്കും. അതേസമയം നിലവിൽ ദിവസം 2 ജിബി ഡേറ്റ ലഭിച്ചിരുന്ന 198, 398, 448, 498 പ്ലാനുകൾക്ക് ഇനി മുതല്‍ ദിവസം 3.5 ജിബി ഡേറ്റ ലഭിക്കും.

നിലവിൽ ദിവസം 3 ജിബി ഡേറ്റ ലഭിച്ചിരുന്ന 299 രൂപ പ്ലാനിൽ ഇനി മുതല്‍ ദിവസം 4.5 ജിബി ഡേറ്റ ലഭിക്കും. 4 ജിബി ഡേറ്റ ലഭിച്ചിരുന്ന 509 പ്ലാനിൽ ഇനി മുതല്‍ ദിവസം 5.5 ജിബി ഡേറ്റ ഭിക്കും. നിലവിൽ ദിവസം 5 ജിബി ഡേറ്റ ലഭിച്ചിരുന്ന 799 രൂപ പ്ലാനിൽ ഇനി മുതല്‍ ദിവസം 6.5 ജിബി ഡേറ്റ ലഭിക്കും.

ഇതോടൊപ്പം 300 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ മൈജിയോ ആപ്പ് വഴി, ഫോൺപേയിലൂടെ റീചാർജ് ചെയ്യുമ്പോൾ 100 രൂപ ഇളവ് ലഭിക്കും. അതായത് 399 രൂപ പ്ലാനിന് 299 രൂപ നൽകിയാൽ മതി. പുതിയ നിരക്കുകൾ ജൂൺ 12 മുതല്‍ 30 വരെയാണ്. ഈ പ്ലാനുകള്‍ ഈ കാലയളവിൽ റീചാർജ് ചെയ്താൽ നിലവിലെ പ്ലാൻ കഴിഞ്ഞാലും ആക്ടീവാകും.

related stories