Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ സഹായിച്ച് ആപ്പിൾ; സിലിക്കൺ വാലിയിൽ നിന്ന് കോടികൾ

PTI8_19_2018_000206B

ടെക് ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിളും കേരളത്തെ സഹായിക്കാൻ രംഗത്തെത്തി. കേരളത്തിനായി ഫണ്ട് സ്വരൂപിക്കാൻ വൻ പദ്ധതികളാണ് ആപ്പിൾ ആസൂത്രണം ചെയ്യുന്നത്. ഏഴു കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നത്.

ആപ്പിളിന്റെ വിവിധ വെബ്സൈറ്റുകളിലും ആപ്പ് സ്റ്റോറിലും ഐട്യൂൺസ് സ്റ്റോറിലും കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആപ്പിൾ ഉപഭോക്താക്കളെല്ലാം കേരളത്തെ സഹായിക്കാൻ ഫണ്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാനായി ഐട്യൂൺസിലും ആപ്പ് സ്റ്റോറിലും പ്രത്യേകം ബട്ടണും ചേർത്തിട്ടുണ്ട്. ആപ്പിൾ ഉപഭോക്താക്കൾക്ക് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 5, 10, 25, 50, 100, 200 ഡോളർ എന്നിങ്ങനെ ഫണ്ട് നൽകാം. ഐട്യൂൺസും ആപ്പ് സ്റ്റോറും നേരത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കാന്‍ രംഗത്തുവന്നിട്ടുണ്ട്. 

ഇതോടൊപ്പം സിലിക്കൺ വാലിയിലെ ചെറുതും വലുതുമായ നിരവധി കമ്പനികൾ കേരളത്തെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കാൻ രംഗത്തുവരുന്നുണ്ട്.