Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സ്ടെക് ഹാക്കത്തോണിന് 60% സ്ത്രീകൾ, ലൈംഗിക പീഡനം തടയാൻ ടെക്നോളജി

woman-lip

ലൈംഗിക പീഡനം തടയാൻ സാങ്കേതിക വിദ്യ ഉപയോഗിക്കാനാകുമോ? നിർമിത ബുദ്ധിയും വെർച്വൽ റിയാലിറ്റി റോബോട്ടുകളുമെല്ലാം ഏതു രീതിയിലാണ് നമ്മുടെ ലൈംഗിക ജീവിതത്തെ ബാധിക്കുക? ലൈംഗിക ബന്ധങ്ങളിൽ പോണിനുള്ള സ്ഥാനമെന്ത്? 33 ശതമാനത്തോളം വരുന്ന സ്ത്രീകൾക്ക് ലൈംഗിക ബന്ധം വേദനാജനകമാകുന്നതെന്തു കൊണ്ട്? – ന്യൂയോർക്കിൽ യുപോണിന്‍റെ സഹായത്തോടെ ഫ്യൂച്ചർ ഓഫ് സെക്സ് എന്ന സംഘടന സംഘടിപ്പിച്ച സെക്സ്ടെക് ഹാക്കത്തോണ്‍ കൈകാര്യം ചെയ്ത വിഷയങ്ങളിൽ ചിലതാണ് ഇവ. 

അമേരിക്കയിൽ ഇതാദ്യമായാണ് ഇത്തരമൊരു ഹാക്കത്തോൺ അരങ്ങേറുന്നത്.  സമൂഹം ഇന്നു നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യയും പരീക്ഷണങ്ങളും നടത്താൻ പ്രതിഭകൾക്ക് ഒരു വേദിയൊരുക്കുകയാണ് ഫ്യൂച്ചർ ഫോർ സെക്സിന്‍റെ ലക്ഷ്യം. മനുഷ്യബന്ധങ്ങളിലും ലൈംഗികതയിലും സാങ്കേതിക വിദ്യക്കുള്ള സ്ഥാനം സംബന്ധിച്ച് ഗവേഷണം നടത്തി മനുഷ്യന്‍റെ ലൈംഗിക അനുഭവത്തിന്‍റെ ഭാവി നിർണയിക്കുകയും സംഘടന ഉന്നംവയ്ക്കുന്നു. 

ഹാക്കർമാർ, സെക്സോളജിസ്റ്റുകൾ, വേശ്യകൾ, ഏറ്റവും പുതിയ പ്രവണത അനുകരിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നവർ എന്നിവരടങ്ങുന്ന സംഘമാണ് സെക്സ്ടെക് ഹാക്കത്തലോണിൽ പങ്കാളികളായത്. തങ്ങളുടെ ആശയം വ്യക്തമാക്കി ടീം അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും 30 സെക്കൻഡ് സമയമാണ് അനുവദിച്ചത്. 12 ടീമുകള്‍ ഇതിന്‍റെ ഫലമായി രൂപം കൊണ്ടു. 

സെക്സ്ടെക് ഹാക്കത്തോണിൽ പങ്കെടുത്തവരിൽ അറുപതു ശതമാനവും സ്ത്രീകളായിരുന്നു. പരമ്പരാഗത ഹാക്കത്തലോണിൽ നിന്നും വ്യത്യസ്തമായി ടീമുകളിലെ വൈവിധ്യത തന്നെ വലിയൊരു മാറ്റമായിരുന്നു. ഉപദേശ രൂപത്തിലാണ് ഓരോ ടീമിനും ചാലഞ്ച് നൽകിയിരുന്നതെങ്കിലും സ്വന്തം ജീവിതത്തിൽ ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നു പോയിട്ടുള്ള കാരണം പങ്കെടുത്ത ഓരോരുത്തർക്കും വ്യക്തമായ ഒരു ചിത്രമുണ്ടായിരുന്നു. 

ലൈംഗിക പഠനമായിരുന്നു ഹാക്കത്തോൺ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാന വിഷയം. സത്യസന്ധവും സമഗ്രവും പ്രഫഷണലുമായ ലൈംഗിക പഠനത്തിന് ഇന്ന് ഹൈസ്കൂൾ വിദ്യാർഥികൾക്ക് അവസരമില്ലാത്തതിനാൽ പോൺ സൈറ്റുകളിൽ നിന്നും മറ്റു ഇന്‍റർനെറ്റ് സൈറ്റുകളിൽ നിന്നുമാണ് അവർ വിവരങ്ങൾ സ്വന്തമാക്കുന്നതെന്ന് ഹാക്കത്തോൺ വിലയിരുത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവാക്കൾക്ക് ഈ മേഖലയിൽ കൂടുതൽ മികച്ച പഠനോപകരണങ്ങൾ നൽകാനാകും. ലൈംഗിക ആരോഗ്യത്തെ കുറിച്ച് നല്ല രീതിയിൽ കുട്ടികളുമായി ആശയവിനിമയം നടത്താൻ മാതാപിതാക്കളെ സഹായിക്കാനും സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്.  

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായുള്ള സമ്പൂർണ ലൈംഗിക പഠന വെബ് പ്ലാറ്റ്ഫോമായ സോക്രാട്ടെക്സ് എന്ന പദ്ധതി വിഭാവനം ചെയ്ത ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ദീർഘദൂര ബന്ധം ആസ്വദിക്കുന്നവർക്ക് ലൈംഗിക വിവരണങ്ങൾ തുന്നിച്ചേർക്കാനൊരിടം രൂപകൽപ്പന ചെയ്ത ത്രഡ്സ് എന്ന പ്രൊജക്റ്റാണ് രണ്ടാം സ്ഥാനം നേടിയത്.

related stories