Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെറ്റ് വേഗം കൂട്ടാൻ പുതിയ പ്ലാനുമായി ബിഎസ്എൻഎൽ

bsnl

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ബിഎസ്എൻഎൽ ഡാറ്റാവൺ എന്ന പേരിൽ എഡിഎസ്എൽ സാങ്കേതികത വിദ്യയിലധിഷ്ഠിതമായ ബ്രോഡ്ബാൻഡ് സേവനത്തിലൂടെ നൽകി വരുന്ന ഇന്റർനെറ്റ്‌ കണക്ടിവിറ്റിയുടെ കുറഞ്ഞ വേഗത 2 എംബിപിഎസായി വർധിപ്പിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് 2 എംബിപിഎസ് വേഗതയുള്ള പുതിയ പ്ലാൻ ബിഎസ്എൻഎൽ അവതരിപ്പിച്ചു. ‌‌‌

ബിഎസ്എന്‍എല്ലിന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ബിബിജി കോംബോ യുഎല്‍ഡി 990 അസോം എന്ന ഈ പ്ലാനിന് മിനിമം 2 എംബിപിഎസ് വരെയുള്ള ഡൗണ്‍ലോഡ് സ്പീഡും 6 ജിബി ഇ മെയില്‍ സംഭരണശേഷിയും ഉണ്ടായിരിക്കും.

മൊബൈല്‍, ലാന്‍ഡ് ലൈന്‍ മേഖലകളില്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് സ്വകാര്യ സേവന ദാതാക്കളിലേക്ക് വന്‍ കൊഴിഞ്ഞുപോക്ക് തടയുന്നതിനും നെറ്റിന്റെ വേഗതക്കുറവിൽ അസംതൃപ്തരായ ഉപയോക്താക്കള്‍ ‌ബിഎസ്എന്‍എൽ വിട്ടുപോകുന്നത് തടയാനുമാണ് പുതിയ നീക്കം. ഇതിനായി ഇന്റർനെറ്റ് വേഗത നാലിരട്ടിയായി ബിഎസ്എന്‍എൽ വർധിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ബ്രാഡ്ബാന്റ് കണക്ഷന്‍ ബുക്ക് ചെയ്യുന്നതിന് BB എന്ന് ടൈപ്പ്‌ചെയ്ത് 51141, 940054141 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് അയക്കുകയോ തൊട്ടടുത്തുള്ള കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ സന്ദര്‍ശിക്കുകയോ ചെയ്യാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.