ഇന്ത്യക്കാരുടെ പ്രോസസർ മോഷ്ടിച്ച ആപ്പിൾ കുടുങ്ങി

പേറ്റന്റ് നിയമം ലംഘിച്ചതിന് ആപ്പിളിനെതിരേ കേസ്. നിയമലംഘനം നടത്തിയതായി മാഡിസണ്ണിലെ ഫെഡറൽ കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനു നഷ്ടപരിഹാരം എത്ര കൊടുക്കണമെന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യൻ വംശജരായ രണ്ട് എൻജിനീയർമാർ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ വർഷം കേസ് ഫയൽ ചെയ്തത്.

വിസ്കോൻസിൽ അലുംമ്നി റിസർച് ഫൗണ്ടേഷന്റെ പ്രത്യേകതരം മൈക്രോ പ്രോസസർ ആപ്പിൾ ഉപയോഗിച്ചുവെന്നാണ് ഫൗണ്ടേഷന്റെ ആരോപണം. 1998ൽ ഇതിന് പേറ്റന്റ് നേടിയതാണ്. 86.20 കോടി ഡോളറിന്റെ നഷ്ടപരിഹാരമാണ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അന്തിമ തീരുമാനം കോടതി എടുത്തിട്ടില്ലെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. കോടതിവിധി ആപ്പിളിന് എതിരായാൽ നഷ്ടം ഏകദേശം 5504 കോടി രൂപ.