വൻ ഓഫർ, 25,000 രൂപയ്ക്ക് ഐഫോൺ 6 സ്വന്തമാക്കാം

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത, ഐഫോൺ 6 ഓഫറായ 25,000 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. ബിഗ് ബില്യൺ ഡെയ്സിന്റെ ഭാഗമായി ഫ്ലിപ്കാർട്ടിലാണ് 25,000 രൂപയ്ക്ക് ഐഫോൺ 6 വാങ്ങാൻ അവസരമൊരുക്കുന്നത്. ഐഫോൺ 5എസ് എക്സേഞ്ച് ചെയ്യുന്നവർക്ക് ഐഫോൺ 6 ഓഫർ വിലയായ 25,000 രൂപയ്ക്ക് കിട്ടും. ഐഫോൺ 5എസിനു ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് വിലയിട്ടിരിക്കുന്നത് 15,000 രൂപയാണ്.

ഐഫോൺ 6ന്റെ 16 ജിബി മോഡലിനു നിലവിൽ 42,000 രൂപയാണ് വില. ഫ്ലിപ്കാർടിന്റെ ആപ്പ് വഴി വാങ്ങുന്നവർക്കാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഐഫോൺ 6നു ഇത്രയും വലിയ ഓഫർ നൽകുന്നത്.

ഇന്ന് ഫ്ലിപ്കാർടിൽ സ്മാർട്ഫോൺ വിൽപനയ്ക്കാണ് മാറ്റിവച്ചിരിക്കുന്നത്. മിക്ക കമ്പനികളുടെ ഉൽപന്നങ്ങൾക്കും 50 ശതമാനം വരെ ഓഫർ നൽകുന്നുണ്ട്. അതേസമയം, ഐഫോൺ 4എസ് 7999 രൂപയ്ക്കും ലിസ്റ്റിൽ ഓഫർ ചെയ്തിട്ടുണ്ട്. ഐഫോൺ 4എസിന്റെ വില 12,999 രൂപയാണ്.

വെള്ളിയാഴ്ചയാണ് ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഐഫോൺ 6 എസിനും എസ് പ്ലസിനും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് മിക്ക ഓൺലൈൻ കമ്പനികളും പ്രതീക്ഷിക്കുന്നത്.