സുസ്മിതയും മക്കളും അവധിക്കാലം ആഘോഷിക്കുന്നതിങ്ങനെയാണ്

വേനലവധിക്കാലത്തെ ആഘോഷ ചിത്രങ്ങൾ ഒരു വിഡിയോയുടെ രൂപത്തിലാണ് സുസ്മിത ആരാധകർക്കായി പങ്കുവെച്ചത്.

സുസ്മിതയും മക്കളും മാധ്യമങ്ങൾക്കും ആരാധകർക്കും എന്നും പ്രിയപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ അവരുടെ ജീവിതത്തിലെ കുഞ്ഞു വിശേഷങ്ങളറിയാനും അതിൽ സന്തോഷിക്കാനും എല്ലാവർക്കുമിഷ്ടമാണ്.

വേനലവധിക്കാലത്തെ ആഘോഷ ചിത്രങ്ങൾ ഒരു വിഡിയോയുടെ രൂപത്തിലാണ് സുസ്മിത ആരാധകർക്കായി പങ്കുവെച്ചത്. എഡ് ഷീറൺ പുറത്തിറക്കിയ ഷേപ് ഓഫ് യൂ എന്ന ഗാനത്തിന് ചുവടുവെച്ചുകൊണ്ടാണ് സുസ്മിതയും ഇളയമകൾ ആലിസയും.

സ്വിമിങ്പൂളിനരുകിൽ സ്വിമിങ്സ്യൂട്ട് അണിഞ്ഞാണ് ഇരുവരും ആടിപ്പാടുന്നത്. ആഘോഷവേളയിലെ ചിത്രങ്ങളും സുസ്മിതയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങളും മൂത്തമകളുടെ ചിത്രങ്ങളുമെല്ലാം സംയോജിപ്പിച്ചാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.

പുറത്തിറങ്ങിയ ദിവസം മുതൽ ഷേപ് ഓഫ് യൂ എന്ന ഗാനത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. ആ ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന വിഡിയോകൾ പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക കൂടി ചെയ്തപ്പോൾ പാട്ടിന്റെ പ്രിയം വീണ്ടും കൂടി.

എന്തായാലും പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന സുസ്മിതയുടെയും മകളുടെയും വിഡിയോയ്ക്ക് വൻവരവേൽപ്പാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിരിക്കുന്നത്. കുട്ടികളുമൊത്തുള്ള സുസ്മിതയുടെ അവധിക്കാലാഘോഷം ആസ്വദിക്കുകയാണ് ആരാധകരും.