ഗൗൺ മെഗാഹിറ്റായി ; പക്ഷേ ആഷോ?

റെഡ്കാർപ്പെറ്റിൽ ഐശ്വര്യ.

നക്ഷത്രക്കണ്ണുള്ള ആ രാജകുമാരി കാനിലെ റെഡ്കാർപ്പറ്റിൽ ആരാധകർക്കായി എന്നും ഓരോ അത്ഭുതങ്ങൾ കാത്തുവെയ്ക്കും. ഇക്കുറി ഫെയ്റി ടെയിലിലെ സിൻഡ്രല്ലയെ പോലെ വസ്ത്രങ്ങളണിഞ്ഞാണ് കാൻ ഫിലിം ഫെസ്റ്റിനെത്തിയത്.

ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറായി കാനിലെത്തിയ ഐശ്വര്യ അണിഞ്ഞ രണ്ടു ഗൗണുകളും ഏറെ ജനപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. ഫിലിപ്പീനോ ഫാഷൻഡിസൈനർ മൈക്കിൾ സിൻക്കോ ഒരുക്കിയ ഇളംനീല നിറത്തിലുള്ള ഗൗൺ ധരിച്ച് ഡിസ്നി ബ്യൂട്ടിയായാണ് ഐശ്വര്യ എത്തിയത്. ഐശ്വര്യയുടെ ഗൗൺ ആരാധക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും റെഡ്കാർപ്പറ്റ് വരെയെത്താൻ ഐശ്വര്യ വല്ലാതെ ബുദ്ധിമുട്ടി. 

വാഹനത്തിൽ നിന്നും പുറത്തിറങ്ങാനും ആരാധകരോടു സംവദിക്കാനും ഒടുവിൽ റെഡ്കാർപ്പറ്റ് വരെയെത്താനും അഞ്ചുപേരുടെ സഹായം വേണ്ടി വന്നു ഐശ്വര്യയ്ക്ക്. എങ്കിലും തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ വകയവെയ്ക്കാതെ നല്ല ബെസ്റ്റ് പോസുകൾ തന്നെ കൊടുത്ത് ഐശ്വര്യ കാമറക്കണ്ണുകളെ തൃപ്തിപ്പെടുത്തി. രണ്ടാം ദിവസം ഐശ്വര്യ റെഡ്കാർപ്പറ്റിലെത്തിയത് റാഫ് ആന്‍ഡ് റൂസോ ഡിസൈൻ ചെയ്ത ചുവന്ന ഗൗണിലായിരുന്നു.