ജനിച്ചയുടൻ എഴുന്നേറ്റു നടന്ന കുഞ്ഞ് ; 50 മില്യൺ കാഴ്ചക്കാരുമായി ഒരു വിഡിയോ

ജനിച്ചയുടൻ എഴുന്നേറ്റു നടക്കുന്ന കുഞ്ഞ്.

ജനിച്ച് നിമിഷങ്ങൾക്കകം ഒരു കുഞ്ഞ് എഴുന്നേറ്റു നടന്നെന്നു കേട്ടാൽ വിശ്വസിക്കുമോ? എന്നാൽ കേട്ടതു മാത്രം വിശ്വസിക്കണ്ട. കുഞ്ഞ് എഴുന്നേറ്റു നടക്കുന്ന ദൃശ്യങ്ങൾ ഈ വിഡിയോ നിങ്ങൾക്ക് കാട്ടിത്തരും. മെയ് 26 ന് സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോയ്ക്ക് 50 മില്യണിലധികം കാഴ്ചക്കാരാണുള്ളത്. ഒരു മില്യണിലധികം ആളുകൾ വിഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

കുട്ടി ആരാണെന്നോ എവിടെ നിന്നാണ് വിഡിയോ ചിത്രീകരിച്ചതെന്നോ എന്നതിനെക്കുറിച്ചൊന്നും കൃത്യമായ വിവരങ്ങൾ അറിയില്ലെങ്കിലും വിഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. സാധാരണ കുഞ്ഞുങ്ങൾ 9 മാസം പ്രായമാകുമ്പോൾ മുതലാണ് നടന്നു തുടങ്ങുക. ചിലകുട്ടികൾ ഒരു വയസ്സായാലേ നടക്കൂ. ഈ സാഹചര്യത്തിലാണ് ജനിച്ചു നിമിഷങ്ങൾക്കകം ഒരു കുഞ്ഞ് നടന്നു തുടങ്ങിയത്.

ശാസ്ത്രവും സാങ്കേതികവിദ്യയും വളരെവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനാൽ ഈ കാലത്ത് കുഞ്ഞുങ്ങൾ ജനിക്കുമ്പോഴേ മൊബൈലും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കും എന്ന് പഴയതലമുറയിലെ ആളുകൾ തമാശപറയാറുണ്ട്. എന്നാൽ അതുവെറും തമാശമാത്രമല്ല ചിലപ്പോൾ സത്യവുമായേക്കാം എന്ന സൂചനയാണ് ഈ വാർത്ത നൽകുന്നത്.