ഒടുവിൽ ആരാധകർ കാത്തിരുന്ന ചിത്രമെത്തി; കുഞ്ഞ് തൈമൂറിനൊപ്പം അവധിആഘോഷിക്കാൻ കരീനയും സെയ്ഫും

സെയ്ഫ് അലീഖാനും കരീനയും കുഞ്ഞിനൊപ്പം.

ആരാധകർ ഏറ്റവും കൂടുതൽ തിരയുന്ന സ്റ്റാർ കിഡ് ആണ് തൈമൂർ അലിഖാൻ. ജനനം മുതൽ പേരിന്റെ പ്രത്യേകതകൊണ്ടു വരെ എന്നും വാർത്തകളിൽ നിറഞ്ഞവൻ. അമ്മ കരീനയോടൊപ്പമുള്ള തൈമൂറിന്റെ  നിരവധി ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ അച്ഛൻ സെയ്ഫ് അലീഖാനൊടപ്പമുള്ള തൈമൂറിന്റെ ചിത്രങ്ങൾ കാണാൻ ആരാധകർ കാത്തിരിപ്പു തുടങ്ങിയിട്ട് കുറേയായി.

ആരാധകർ ഏറ്റവും കൂടുതൽ തിരയുന്ന സ്റ്റാർ കിഡ് ആണ് തൈമൂർ അലിഖാൻ. ജനനം മുതൽ പേരിന്റെ പ്രത്യേകതകൊണ്ടു വരെ എന്നും വാർത്തകളിൽ നിറഞ്ഞവൻ.

എന്നാൽ ആ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പുതിയചിത്രങ്ങൾ എത്തിയിരിക്കുന്നത്. അവധിക്കാലം ആഘോഷിക്കാൻ അച്ഛനമ്മമാരോടൊപ്പം സ്വിറ്റ്സർലാന്റിലേക്കു പോകുന്ന തൈമൂറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. എയർപോർട്ടിൽ നിന്നെടുത്ത ചിത്രങ്ങളിൽ ഒട്ടുമിക്കവയിലും അച്ഛൻ സെയ്ഫ് അലീഖാന്റെ കൈയിൽക്കിടന്നുറങ്ങുകയാണ് കുഞ്ഞു രാജകുമാരൻ.

അമ്മ കരീനയോടൊപ്പമുള്ള തൈമൂറിന്റെ നിരവധി ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഇടയ്ക്കെപ്പോഴോ കുഞ്ഞുക്കണ്ണു തുറന്നു  ചുറ്റുപാടും വീക്ഷിച്ചശേഷം വീണ്ടും ഉറക്കമായി. അച്ഛനുമമ്മയും ആരാധകരെ അഭിവാദ്യം ചെയ്യുമ്പോൾ താനവരെ ഗൗനിക്കാതിരിക്കുന്നതെങ്ങനെ എന്ന ഭാവത്തോടെ കുഞ്ഞിക്കണ്ണൊന്നു ചിമ്മിത്തുറന്ന ശേഷം ഉറക്കത്തിലേക്കു മടങ്ങുന്ന തൈമൂറിന്റെ ക്യൂട്ട് ചിത്രം കാണാതെ പോകരുതെന്നു പറഞ്ഞാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.