'' എന്റെ ആൺകുട്ടികളെ ഇങ്ങനെയാണ് ഞാൻ പരിശീലിപ്പിച്ചത്''; അക്ഷയ് കുമാറിന്റെ ചിത്രം പങ്കുവെച്ച് ട്വിങ്കിൾ പറയുന്നു

കുടുംബത്തിനും ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകുന്നയാളാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. അതിന്റെ ഏറ്റവും വലിയ തെളിവാണ് അക്ഷയുടെ സഹോദരി രക്ഷാബന്ധൻ ദിനത്തിൽ പങ്കുവെച്ച ഒരു വിഡിയോ. സ്വാതന്ത്ര്യത്തോടെ വളരാനും സ്വയം തീരുമാനങ്ങളെടുക്കാനും തന്നെ പഠിപ്പിച്ചത് അക്ഷയ് ആണെന്നു പറഞ്ഞു കൊണ്ടാണ് ഹൃദയസ്പർശിയായ ആ വിഡിയോ അക്ഷയ് കുമാറിന്റെ സഹോദരി പങ്കുവെച്ചത്.

അതിനു പിന്നാലെയാണ് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൽഖന്ന അതിമനോഹരമായ ഒരു വിഡിയോ പങ്കുവെച്ചത്. അക്ഷയ് കുമാറും മകനും അടുക്കളിയിൽ പാചകം ചെയ്യുന്നതിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് ട്വിങ്കിൾ പറയുന്നതിങ്ങനെ. 'അതിഥികൾക്കായി ഭക്ഷണമൊരുക്കുന്ന തിരക്കിലാണിരുവരും. ഇങ്ങനെയാണ് ഞാനെന്റെ ആൺകുട്ടികളെ പരിശീലിപ്പിച്ചിരിക്കുന്നത്'.

സിനിമയിലെ നായകവേഷത്തിൽ മാത്രമല്ല കുടുംബനാഥന്റെ റോളിലും അക്ഷയ് പെർഫക്റ്റ് ആണെന്നാണ് രണ്ടു വിഡിയോയും കണ്ട ആരാധകരുടെ പ്രതികരണം.