Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''ഒരുപാടു സങ്കീർണ്ണതകൾക്കൊടുവിലാണ് നിന്നെ ഞങ്ങൾക്കു കിട്ടിയത്''; കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് സെറീന വില്യംസ്

serena-williams സെറീന വില്യംസ് മകൾക്കൊപ്പം.

സെലിബ്രിറ്റികളും കായികതാരങ്ങളും അമ്മമാരായാൽ അവരുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കാണാനാവും ആരാധകർ അക്ഷമയോടെ കാത്തിരിക്കുക. ചിലരൊക്കെ കുഞ്ഞ് ജനിച്ച് അധികം ദിവസം കഴിയുന്നതിനു മുമ്പു തന്നെ അവരുടെ ചിത്രങ്ങൾ പുറത്തുവിടാറുണ്ട്. മറ്റുചിലരാവട്ടെ കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളാകുമ്പോഴായിരിക്കും ചിത്രങ്ങൾ പുറത്തുവിടുക. അതുപോലെ ആരാധകർ കാണാൻ കാത്തിരുന്ന ഒരു കൺമണിയുണ്ട്. ലോക ഒന്നാം നമ്പർ ടെന്നീസ്താരമായ സെറീനവില്യംസിന്റെ കുഞ്ഞിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

കുഞ്ഞ് ജനിച്ച് രണ്ടാഴ്ചക്കു ശേഷമാണ് സെറീന കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചത്. ചിത്രം മാത്രമല്ല. ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്നു എന്നറിഞ്ഞതുമുതലുള്ള എല്ലാ നല്ലനിമിഷങ്ങളും കോർത്തിണക്കിയുള്ള സുന്ദരമായൊരു വിഡിയോയും സെറീനയും പ്രതിശ്രുതവരൻ അലക്സീസ് ഒഹാനിയനും പങ്കുവെച്ചു. സെറീനയുടെ ഗർഭത്തിന്റെ ഓരോ ആഴ്ചകളും കുഞ്ഞിനെ കാത്തിരിക്കുന്ന ദമ്പതികളുടെ സന്തോഷങ്ങളും ഒടുവിൽ അവർ കാത്തിരുന്ന മാലാഖക്കുഞ്ഞിനെയും ആരാധകർക്കു കാട്ടിത്തന്നുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്.

ഒരുപാടു സങ്കീർണ്ണതകൾക്കൊടുവിലാണ് ഞങ്ങൾക്കിവളെ കിട്ടിയതെന്നു പറഞ്ഞുകൊണ്ടാണ് സെറീന കുഞ്ഞിനെ കാട്ടിത്തരുന്നത്. അലക്സിസ് ഒളിംപിയ ഒഹാനിയൻ ജൂനിയർ എന്നാണ് മകളുടെ പേരെന്നു പറഞ്ഞുകൊണ്ട് കുഞ്ഞിനൊപ്പമുള്ള ചിത്രവും സെറീന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.