പ്രിൻസ് രാജകുമാരനെ കാണാൻ യുവതി സ്കൂളിൽ അതിക്രമിച്ചു കയറിയതിനു പിന്നിൽ?

സകല സുരക്ഷാക്രമീകരണങ്ങളെയും ലംഘിച്ചുകൊണ്ടാണ് ആ യുവതി പ്രിൻസ് രാജകുമാരൻ പഠിക്കുന്ന സ്കൂളിലെത്തിയത്. സെപ്റ്റംബറിലാണ് നാലുവയസ്സുകാരൻ പ്രിൻസ് രാജകുമാരൻ സ്കൂളിൽ ചേർന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സ്കൂളിലുണ്ടായിരുന്നത്. ആ സുരക്ഷാക്രമീകരണങ്ങളെയൊക്കെ ലംഘിച്ചുകൊണ്ടാണ് യുവതി സ്കൂളിൽ പ്രവേശിച്ചത്.

സ്കൂളിൽ അതിക്രമിച്ചു കയറിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്യുകയും. അന്വേഷണത്തിൽ അവർക്കു ദുരുദ്ദേശങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു ബോധ്യപ്പെടുകയും ചെയ്തതിനു ശേഷം അവരെ വിട്ടയയ്ക്കുകയും ചെയ്തു. 40 വയസ്സുകാരിയായ ലൂയിസ് ചാൻറിയാണ് പൊലീസ് പിടിയിലായത്. എന്നാൽ സംഭവത്തെക്കുറിച്ച് ലൂയിസിന്റെ അമ്മ റോണ ക്രൊഫോർഡ് പറയുന്നതിങ്ങനെ. ''ഭർത്താവുമായി പിരിഞ്ഞതിനു ശേഷം മകൾ വല്ലാത്ത മാനസീക സമ്മർദ്ദത്തിലായിരുന്നു. രാജകുടുംബത്തിനോ രാജകുമാരനോ ആപത്തു വരുത്തുന്ന ഒന്നും അവൾ ചെയ്യില്ല. 

രാജകുടുംബാംഗങ്ങളോടും രാജകുമാരനോടും ആരാധനയാണവൾക്ക്. കുഞ്ഞുരാജകുമാരൻ അവൾക്കൊപ്പം സുരക്ഷിതനായിരിക്കും''.

സ്വന്തമായി കുഞ്ഞുങ്ങളില്ലാത്ത അവർക്ക് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമായിരുന്നുവെന്നും. കുഞ്ഞുങ്ങളെ കാണാനുള്ള ആഗ്രഹംകൊണ്ടാവും അവർ സ്കൂളിൽ അതിക്രമിച്ചു കയറിയതെന്നും സംഭവത്തെത്തുടർന്ന് സ്കൂളിലെ സുരക്ഷ കൂടുതൽ കർശനമാക്കിയിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
.