Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിനും രാഹുൽ ശർമ്മയ്ക്കും പെൺകുഞ്ഞ്

asin-rahul അസിൻ, രാഹുൽ ശർമ്മ.

ജീവിതത്തിലേക്ക് ഒരു മാലാഖക്കുഞ്ഞെത്തിയ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് അസിൻ പങ്കുവെച്ചത്.

കഴിഞ്ഞ ഒൻപതു മാസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നുവെന്നും തങ്ങളുടെ കാത്തിരിപ്പിന് പ്രാർഥനയും പിന്തുണയുമായി കൂടിനിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും മാലാഖപോലെയുള്ള ഒരു പെൺകുഞ്ഞു പിറന്നുവെന്നുമാണ് അസിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

നിറവയറുമായി നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് അസിൻ സന്തോഷവാർത്ത പങ്കുവെച്ചത്. ജന്മദിനസമ്മാനമായാണ് മകളുടെജനനമെന്ന സൂജനയും അസിൻ നൽകുന്നുണ്ട്. 2016ജനുവരിയിലാണ് മൈക്രോമാക്സ് ഉടമയായ രാഹുൽ ശർമ്മയും അസിനും തമ്മിലുള്ള വിവാഹം.

തെന്നിന്ത്യൻ താരസുന്ദരിയായ അസിൻ ബൊളിവുഡിൽ പ്രശസ്തയായത്  ഗജിനി എന്ന ചിത്രത്തിൽ അമീർഖാന്റെ ജോഡിയായി തിളങ്ങിയതോടെ ബി ടൗണിലും അസിൻ പ്രശസ്തയായി.  2015 ൽ അഭിഷേക് ബച്ചൻ, റിഷി കപൂർ, സുപ്രിയ പതക് എന്നിവരോടൊപ്പം ഓൾ ഈസ് വെൽ എന്ന കോമഡിചിത്രത്തിലാണ് അസിൻ ഒടുവിൽ അഭിനയിച്ചത്.