അച്ഛന്റെ പഴയകാല നായികയ്ക്കൊപ്പം മകൾ; ചിത്രത്തെക്കുറിച്ച് ഷാരൂഖിനു പറയാനുള്ളത്

ജൂഹി, സുഹാന, ഷാരൂഖ് ഖാൻ.

ഷാരൂഖ്– ജൂഹി പ്രണയജോഡികൾ ബിടൗണിൽ നിരവധി ഹിറ്റുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇക്കുറി പഴയനായകന്റെ മകൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഹി ആരാധകരുടെ മനം കവർന്നത്.

കുടുംബത്തിൽ എന്തുവിശേഷം വന്നാലും ആളുകളുടെ കണ്ണുടക്കുന്നത് ഷാരൂഖിന്റെ മകൾ സുഹാനയിലാണ്. ഷാരൂഖിന്റെ പിറന്നാൾ ദിനത്തിലും ഗൗരിഖാൻ ഒരുക്കിയ ഹാലോവീൻ പാർട്ടിയിലുമെല്ലാം ക്യാമറക്കണ്ണുകൾ തിരഞ്ഞത് സുഹാനയയെയായിരുന്നു.

ഇപ്പോഴിതാ അച്ഛൻ ഷാരൂഖിന്റെ പഴയകാല നായികയ്ക്കൊപ്പമുള്ള ചിത്രത്തിലും സുഹാനയുണ്ട്. ഇത്തിഫാക് എന്ന ചിത്രത്തിന്റെ സ്ക്രീനിങിനെത്തിയപ്പോഴാണ് ജൂഹി സുഹാനയെ കണ്ടമുട്ടിയത്.

സുന്ദരിക്കുട്ടി സുഹാനയെ കണ്ടതിന്റെ സന്തോഷം ഇരുവരുമുളള ചിത്രത്തോടൊപ്പം ജൂഹി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ജൂഹി പങ്കുവെച്ച ചിത്രത്തോട് കിങ്ഖന്റെ പ്രതികരണമിങ്ങനെ. എത്ര സ്വീറ്റാണ് ഈ പെൺകുട്ടികൾ. 2008 ൽ ആണ് ജൂഹി ചവ്‌ലയും ഷാരൂഖ് ഖാനും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്.