Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളിയെ സന്തോഷിപ്പിക്കാന്‍ 5 വഴികൾ

happy-life പങ്കാളി പ്രതീക്ഷിക്കാത്ത സമയത്ത് ഇത്തരം സര്‍പ്രൈസ് കിസുകള്‍ കൊടുത്തുനോക്കൂ.. ബന്ധങ്ങളില്‍ ഊഷ്മളത വര്‍ദ്ധിക്കുന്നത് കാണാം.

സമാധാനപരവും സന്തോഷപൂര്‍വ്വവുമായ ഒരു ദാമ്പത്യജീവിതം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? വലിയ കാര്യങ്ങള്‍ ചെയ്തതുകൊണ്ടു മാത്രമൊന്നുമല്ല പലരുടെയും ദാമ്പത്യജീവിതം സന്തോഷപ്രദമായി മുന്നോട്ടുപോകുന്നത്. മറിച്ച് ചെറിയ കാര്യങ്ങളെയും വലിയ രീതിയില്‍ ചെയ്യുന്നതിനുള്ള പ്രായോഗികജ്ഞാനവും സന്നദ്ധതയുമാണ് പലരുടെയും സന്തോഷകരമായ ദാമ്പത്യബന്ധത്തിന്റെ കാരണങ്ങളിലൊന്ന്.

ഒന്നു മനസ്സു വച്ചാല്‍, അല്പമൊന്ന് ശ്രദ്ധിച്ചാല്‍ പങ്കാളികള്‍ക്കിടയിലുള്ള ബന്ധം ഊഷ്മളമാക്കാവുന്നതേയുള്ളൂ. ഇതാ ചില ചെറിയ കാര്യങ്ങള്‍.

അപ്രതീക്ഷിതമായ ആലിംഗനങ്ങള്‍

ചുംബനത്തെയും ആലിംഗനത്തെയുമെല്ലാം നമ്മില്‍ ഭൂരിപക്ഷവും ചില പ്രത്യേക രീതിയില്‍ മാത്രമാണ് വിലയിരുത്തിയിരിക്കുന്നത് എന്നതാണ് ഖേദകരം. അത് ചില പ്രത്യേക ഇടങ്ങളില്‍ മാത്രം അനുഷ്ഠിക്കേണ്ട കര്‍മ്മമൊന്നുമല്ല. ചുംബനം വാങ്ങാനും കൊടുക്കാനുമുള്ള ആഗ്രഹം ഏതൊരു വ്യക്തിക്കും  ഏതു പ്രായത്തിലുമുണ്ട് എന്നതാണ് സത്യം.

couple-2 സമ്മാനങ്ങള്‍ കിട്ടാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പങ്കാളി ചിലപ്പോള്‍ എന്തെങ്കിലും ഒരാഗ്രഹം സാന്ദര്‍ഭികമായി പറഞ്ഞിട്ടുണ്ടാവാം. അവ ഓര്‍മ്മയില്‍ സൂക്ഷിച്ചുവച്ച് അവ സാധിച്ചുകൊടുക്കൂ.

അങ്ങനെയെങ്കില്‍ അപ്രതീക്ഷിതമായി ലഭിക്കുന്ന ചുംബനങ്ങളുടെ കാര്യം പ്രത്യേകിച്ച് പറയാനുണ്ടോ? അപ്രതീക്ഷിതമായി കവിളത്തും നെറ്റിത്തടങ്ങളിലും ചുണ്ടുകളിലും ഒക്കെവന്നു വീഴുന്ന ആ ചുംബനങ്ങള്‍ കിട്ടുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും എത്രയധികം സന്തോഷമാണ് നൽകുന്നതെന്നോ?  പങ്കാളി പ്രതീക്ഷിക്കാത്ത സമയത്ത് ഇത്തരം സര്‍പ്രൈസ് കിസുകള്‍ കൊടുത്തുനോക്കൂ.. ബന്ധങ്ങളില്‍ ഊഷ്മളത വര്‍ദ്ധിക്കുന്നത് കാണാം.

അപ്രതീക്ഷിതമായ വിരുന്നുകള്‍

അപ്രതീക്ഷിതമായ ആലിംഗനങ്ങള്‍ പോലെ തന്നെയാണ് അപ്രതീക്ഷിതമായ വിരുന്നുകളും. ചിലപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ വലിയ രീതിയിലൊന്നും ഭക്ഷണം പാകം ചെയ്യാന്‍ സമയം കിട്ടുന്നുണ്ടാവില്ല. പങ്കാളിയുടെ ഇഷ്ടമറിഞ്ഞ്  പാചകം ചെയ്യാനും സാധിച്ചിട്ടുണ്ടാവില്ല. 

ഭൂരിപക്ഷം ദിവസങ്ങളും അങ്ങനെ തന്നെ പൊയ്‌ക്കോട്ടെ. പക്ഷേ വല്ലപ്പോഴുമെങ്കിലും പങ്കാളിയുടെ പ്രിയ വിഭവങ്ങള്‍ മനസ്സിലാക്കി ഒരു വിരുന്ന് കൊടുത്തുനോക്കൂ. വയറു മാത്രമല്ല മനസ്സും നിറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാകും. നിങ്ങള്‍ പാകം ചെയ്തു കൊടുക്കുന്നത് വെറും ഭക്ഷണപദാര്‍ത്ഥം മാത്രമല്ല നിങ്ങളുടെ സ്‌നേഹം തന്നെയാണ്.

അപ്രതീക്ഷിതമായ സമ്മാനങ്ങള്‍

gift സമ്മാനങ്ങള്‍ കിട്ടാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.

സമ്മാനങ്ങള്‍ കിട്ടാന്‍  ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പങ്കാളി ചിലപ്പോള്‍ എന്തെങ്കിലും ഒരാഗ്രഹം സാന്ദര്‍ഭികമായി പറഞ്ഞിട്ടുണ്ടാവാം. അവ ഓര്‍മ്മയില്‍ സൂക്ഷിച്ചുവച്ച് അവ സാധിച്ചുകൊടുക്കൂ.. സമ്മാനങ്ങളുടെ വിലയേക്കാള്‍ അവയ്ക്കു പിന്നിലുള്ള മൂല്യം തിരിച്ചറിയാന്‍ പങ്കാളിക്ക് കഴിയും. അത് നിങ്ങളോടുള്ള സ്‌നേഹത്തിന്റെ വര്‍ദ്ധനവിന് കാരണമായി മാറുകയും ചെയ്യും.

രോഗകിടക്കയില്‍ സ്‌നേഹമായി മാറുക

പലരും തങ്ങളുടെ പങ്കാളിയെ അവരാഗ്രഹിക്കുന്ന വിധത്തില്‍ പരിഗണിക്കുന്ന കാര്യത്തില്‍ പിന്നിലാണ്. അത് സ്‌നേഹക്കുറവിന്റെ ഭാഗമായി വിലയിരുത്താന്‍ കഴിയില്ലെങ്കിലും  പലപ്പോഴും സംഭവിക്കുന്നത് അങ്ങനെയാണ്. പങ്കാളിക്ക് രോഗം വന്നാല്‍ ഉദാസീനത കാണിക്കുന്നവര്‍ പോലുമുണ്ട്.

hugging-couple പങ്കാളിക്ക് നിങ്ങളുടെ സ്‌നേഹവും കരുതലും കൂടുതല്‍ ആവശ്യമുള്ള സമയമാണത്.

പങ്കാളിക്ക് നിങ്ങളുടെ സ്‌നേഹവും കരുതലും കൂടുതല്‍ ആവശ്യമുള്ള സമയമാണ് അതെന്ന് മറക്കരുത്. അതുകൊണ്ട് പങ്കാളിയുടെ രോഗം നിസ്സാരമോ ഗൗരവമുള്ളതോ ആയിക്കൊള്ളട്ടെ നിങ്ങള്‍ രോഗക്കിടക്കയില്‍ പങ്കാളിയെ പരിഗണിക്കുക. ആ വേദനയിലും രോഗദുരിതങ്ങളിലും കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക. പങ്കാളിയുടെ നെറ്റിയില്‍ ശുശ്രൂഷയുടെയും കരുതലിന്റെയും സ്‌നേഹത്തൂവാലയായി മാറുക എന്നതാണ് മുഖ്യം.

ഐ ലവ് യൂ പറയുക

വിവാഹജീവിതത്തിന്റെ തുടക്കത്തിലോ അല്ലെങ്കില്‍ കാമുകീകാമുകന്മാര്‍ ആയിരുന്ന സമയത്തോ നാം മധുരോദാരമായി ഇണയോട് സംസാരിച്ചിട്ടുണ്ടാവാം. എന്നാല്‍ പ്രാരാബ്ദങ്ങളും തിരക്കുകളും കൂടി കലരുമ്പോള്‍ ഇപ്രകാരമുള്ള വാക്കുകള്‍ നമുക്കെവിടെ വച്ചോ നഷ്ടമാകുന്നു.

അല്ലെങ്കില്‍ അതൊക്കെ പറയാന്‍ പറ്റിയ സമയം കഴിഞ്ഞുപോയെന്ന് നാം സ്വയം തീരുമാനിക്കുന്നു. അതല്ല വേണ്ടത്. പകരം ഇങ്ങനെയൊന്ന് പറഞ്ഞുതുടങ്ങുക, ''എപ്പോഴും നിന്റെ അടുത്തായിരിക്കാനും നിന്നോട് സംസാരിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്.. എനിക്ക് നിന്നെ എന്തുമാത്രം ഇഷ്ടമാണെന്നോ..  എന്റെ ജീവിതത്തില്‍ നിനക്ക് വലിയ സ്ഥാനമാണ് ഉള്ളത്''.

Couple 'എപ്പോഴും നിന്റെ അടുത്തായിരിക്കാനും നിന്നോട് സംസാരിക്കാനുമാണ് ഞാനാഗ്രഹിക്കുന്നത്.. എനിക്ക് നിന്നെ എന്തുമാത്രം ഇഷ്ടമാണെന്നോ.. എന്റെ ജീവിതത്തില്‍ നിനക്ക് വലിയ സ്ഥാനമാണ് ഉള്ളത്''.

പ്രണയം വാക്കുകളില്‍ നിറയ്ക്കുന്നത് അത്ര മോശം കാര്യമൊന്നുമല്ല. പ്രണയം എന്നും പൈങ്കിളിയാണ്. ദാമ്പത്യത്തിലെ പ്രണയം പൈങ്കിളിയാകുന്നതില്‍ തെല്ലും തെറ്റില്ല.