Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയൻസ് ക്ലാസിൽവെച്ച് അവൾ തിരിച്ചറിഞ്ഞു; വീട്ടിലുള്ള ആളല്ല തന്റെ യഥാർഥ അച്ഛൻ

x-default പ്രതീകാത്മക ചിത്രം.

ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ വളരെ പോസിറ്റീവായ രീതിയിൽ ജീവിതത്തെ സ്വാധീനിക്കാറുണ്ട്. എന്നാൽ കുടുംബത്തിലുള്ള ചിലർ മനപൂർവം ഒളിപ്പിച്ചുവെച്ച ചില കാര്യങ്ങൾ മറനീക്കി പുറത്തു വന്നത് സയൻസ് കാരണമാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കാൻ തയാറാകുമോ? 

എന്നാൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ആ അദ്ഭുതം സംഭവിച്ചു. രക്തഗ്രൂപ്പുകളെക്കുറിച്ചു ചർച്ച ചെയ്യുന്ന ക്ലാസിൽവെച്ചാണ് അവളുടെ ജനനരഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. ക്ലാസ് ടീച്ചർ ബ്ലഡ് ഗ്രൂപ്പുകളെപ്പറ്റി സംസാരിക്കുമ്പോഴാണ് അവളുടെ മനസ്സിൽ സംശയത്തിന്റെ മുളപൊട്ടിയത്. തന്റെ രക്തഗ്രൂപ്പ് എബിയാണെന്നും അമ്മയുടേത് എയും അച്ഛന്റേത് ബിയും ആണെന്നും അവൾ ടീച്ചറോട് പറഞ്ഞു.

ആ കോംബിനേഷൻ സാധ്യമല്ലാത്തതുകൊണ്ടു തന്നെ അവൾ അതേപ്പറ്റി ടീച്ചറോടു ചോദിച്ചു. അച്ഛനമ്മമാരുടെ യഥാർഥ രക്തഗ്രൂപ്പ് അതാവില്ലെന്നും വീട്ടിൽപ്പോയി അതേപ്പറ്റി കൃത്യമായി ചോദിച്ചു മനസ്സിലാക്കി വരാനും ടീച്ചർ പെൺകുട്ടിയോടു പറഞ്ഞു. പെൺകുട്ടി വീട്ടിൽപ്പോയി അച്ഛനമ്മമാരോടു സംസാരിച്ചപ്പോഴാണ് അതുവരെ മൂടിവെച്ചിരുന്ന രഹസ്യം അവളുടെ അമ്മ വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ യഥാർഥ അച്ഛൻ തന്റെ ഭർത്താവല്ലെന്നും ഭർതൃസഹോദരനായിരുന്നുവെന്നുമാണ് അവർ വെളിപ്പെടുത്തിയത്.

തന്റെ ജനനരഹസ്യമറിഞ്ഞ പെൺകുട്ടി ഞെട്ടിയെങ്കിലും പിന്നീട് ഈ വിവരങ്ങളെല്ലാം സഹപാഠികൾക്കു മുമ്പിൽ വെളിപ്പെടുത്തി. ഇത്രയും നാൾ ഈ രഹസ്യങ്ങൾ തങ്ങളിൽ നിന്ന് ഒളിപ്പിച്ചുവെച്ച അമ്മ വിവാഹമോചനം നേടിയെന്നും പെൺകുട്ടി പറയുന്നു. പെൺകുട്ടിയും സഹപാഠികളും ഈ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയാണിപ്പോൾ.