ശാസ്ത്രം തോറ്റു ദൈവം ജയിച്ചു; മകനെ തിരിച്ചുകിട്ടിയതിനെക്കുറിച്ച് ഒരമ്മ

പ്രതീകാത്മകചിത്രം.

പ്രാർഥന കൊണ്ട് അദ്ഭുതങ്ങള്‍ സംഭവിക്കുമോ? ഉവ്വ് എന്നാണ് ഈ അമ്മയുടെ ഉത്തരം. കാരണം പൊന്നോമന കുഞ്ഞിനുണ്ടായ രോഗം ഭേദപ്പെട്ടതോടെയാണ് അതുവരെ ഒരു മതത്തിലും ദൈവത്തിലും വിശ്വാസമില്ലാതിരുന്ന ഈ അമ്മയെ ദൈവവിശ്വാസിയാക്കിയത്. ഇത് ഓസ്‌ട്രേലിയ സ്വദേശിയായ ജാസ് ഹൂ യി ലിയുടെ ജീവിതത്തിലാണ് ആ അദ്ഭുതം സംഭവിച്ചത്.

അവള്‍ ദൈവത്തില്‍ വിശ്വസിച്ചുതുടങ്ങിയത് ജീവിതത്തിലെ ഒരു പ്രത്യേക നിമിഷം മുതലാണ്. മകൻ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച നിമിഷത്തിലാണ് ആ അമ്മ  ദൈവത്തിൽ വിശ്വസിച്ച് പ്രാർഥിച്ചു തുടങ്ങിയത്. കഴിഞ്ഞ ഏപ്രിലിലാണ് അവള്‍ മകൻ മാര്‍ക്ക് യി ഹോങിന് ജന്മം നല്കിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലെത്തിയപ്പോൾ മുതൽ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലായി. അപകടകരമായ സ്‌ട്രെപ്‌റ്റോകോക്കല്‍ ഇന്‍ഫെക്ഷന്‍ അഥവാ ജിബിഎസ് എന്ന മാരകമായ രോഗമാണ് കുഞ്ഞിനെ പിടികൂടിയത്. പ്രസവത്തോടനുബന്ധിച്ചായിരുന്നു അത്തരമൊരു ഇന്‍ഫെക്‌ഷനുണ്ടായത്.

ഓപ്പറേഷന്‍ റൂമിന് വെളിയില്‍ മനമുരുകി ആ അമ്മ നിന്നു. അവള്‍ അതുവരെ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. പക്ഷേ അവളുടെ പങ്കാളി സൗത്ത് പോര്‍ട്ട് പക്ഷേ മതവിശ്വാസിയായിരുന്നു. കുഞ്ഞിന്റെ ജീവനു വേണ്ടി പ്രാര്‍ഥിക്കാമെന്ന് അയാളാണ് പറഞ്ഞത്. ദൈവം ഒരു അദ്ഭുതം നമുക്കായി ചെയ്യുമെന്നാണ് അയാൾ അവളോട് പറഞ്ഞത്. പക്ഷേ അപ്പോഴും ജാസ് അത് വിശ്വസിച്ചില്ല. കാരണം ഡോക്ടര്‍ പറഞ്ഞത് കുഞ്ഞിന് അധികം ആയുസ്സില്ലെന്നാണ്. 

എന്നാല്‍ ജോസഫ് നിരന്തരം പ്രാർഥനയിലായിരുന്നു. ആ പ്രാർഥന ജാസിനെയും പ്രചോദിപ്പിച്ചു. പതുക്കെ അവളും പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു. മനമുരുകി പ്രാർഥിച്ചതോടെ അവരുടെകുഞ്ഞ് ജീവിതത്തിലേക്കു പതുക്കെ മടങ്ങിവന്നു തുടങ്ങി. കുഞ്ഞ് ജീവിതത്തിലേക്കു മടങ്ങി വരുമെന്ന ഘട്ടമായപ്പോൾ ഡോക്ടേഴ്സ് ഉറപ്പിച്ചു പറഞ്ഞു. ജീവൻ തിരിച്ചു കിട്ടിയേക്കാം പക്ഷേ കുഞ്ഞിന്  അന്ധതയോ ബധിരതയോ സംഭവിക്കാനോ സെറിബ്രല്‍ പാള്‍സിയുണ്ടാവാനോയുള്ള സാധ്യതയുണ്ടെന്നായിരുന്നു. അപ്പോഴും പ്രാർഥനയില്‍ ആശ്രയിക്കാനായിരുന്നു അവരുടെ തീരുമാനം.  ചലനശേഷിയുണ്ടാവില്ലെന്നും മറ്റും ഡോക്ടേഴ്‌സ് വിധിയെഴുതിയ കുട്ടി എട്ടാം മാസം മുതല്‍ എഴുന്നേറ്റിരിക്കാനും തലയുയർത്തിപ്പിടിക്കാനും തുടങ്ങി. 

പത്തരമാസങ്ങള്‍ക്ക് ശേഷം എഴുന്നേറ്റു നിൽക്കാന്‍ ആരംഭിച്ചു. എങ്കിലും ബ്രെയ്ന്‍ ഡാമേജ് മൂലം ഭാഗികമായി കാഴ്ചശക്തിക്ക് കുറവുണ്ടായിരുന്നു. കഴിഞ്ഞ മാസം വരെ അവന് ഞങ്ങളെ കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അവന്‍ ഞങ്ങളെ തിരിച്ചറിയുന്നു.. ശബ്ദങ്ങള്‍ മനസ്സിലാക്കുന്നു. സന്തോഷത്തോടെ മാതാപിതാക്കള്‍ പറയുന്നു. 

ഞാന്‍ ആദ്യം കരുതിയത് എന്റെ കുഞ്ഞ് മരിച്ചുപോകുമെന്നായിരുന്നു. പിന്നെക്കരുതി അവന്‍ ജീവിതകാലം മുഴുവന്‍ വീല്‍ച്ചെയറില്‍ കഴിച്ചുകൂട്ടേണ്ടിവരുമെന്ന്. രണ്ടും സംഭവിച്ചില്ല. പകരം അവന്‍ സാധാരണ കുഞ്ഞിനെപ്പോലെ വളരുന്നു. ജോസഫിന്റെ പോസിറ്റീവ് ചിന്തകളും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വിശ്വാസജീവിതവുമാണ് മാര്‍ക്കിനെ സാധാരണ നിലയിലാക്കിയതെന്ന് ജാസ് പറയുന്നു. പ്രാർഥിക്കുക. പോസിറ്റീവായി ചിന്തിക്കുക. എല്ലാ മാതാപിതാക്കളോടുമായി ജാസ് പറയുന്നു.