Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 5 ലക്ഷണങ്ങൾ പങ്കാളിക്കുണ്ടോ?; കൗൺസിലിങിനു പോകാൻ ഇനിയും വൈകണ്ട

couple

കൗണ്‍സിലിങ് എന്ന വാക്ക് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളിലും കുടുംബജീവിതത്തിന്റെ  ഇഴപിരിയലുകളിലും ഏതൊരാളും എത്തിച്ചേരുന്ന അവസാനപടിക്ക് തൊട്ടുമുമ്പിലുള്ള ഇടത്താവളമാണ് കൗണ്‍സിലിങ്. അവിടെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ട്.. അവിടെ നമുക്ക് ചില തിരിച്ചറിവുകള്‍ ലഭിക്കുന്നുമുണ്ട്. അങ്ങനെയാണ് കുടുംബജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂർധന്യത്തില്‍ എത്തുമ്പോള്‍ ദമ്പതികള്‍ കൗണ്‍സലിങിനായി എത്തുന്നത്.

എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് കുടുംബജീവിതം വേര്‍പിരിയലിന്റെ ഘട്ടത്തില്‍ എത്തിനിൽക്കുമ്പോഴല്ല അതിന് മുമ്പു ചില ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ത്തന്നെ കൗണ്‍സിലിങിന് വിധേയരാകണമെന്നാണ്. ഇത് വേര്‍പിരിയലുകള്‍ ഇല്ലാതാക്കുമെന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു. പരസ്പരമുള്ള ബന്ധത്തില്‍ പ്രകടമായ ചില രോഗലക്ഷണങ്ങള്‍ ഇവര്‍ ചൂണ്ടികാണിക്കുകയും ചെയ്യുന്നു. ഇവ കാണുമ്പോഴേ  കൗണ്‍സിലറെ സമീപിക്കണമത്രെ. ഇവയാണ് ആ ലക്ഷണങ്ങള്‍ 

കുടുംബത്തെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുക

പരസ്പരം ചര്‍ച്ചചെയ്തും ആലോചിച്ചും നടപ്പിലാക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് സംസാരിക്കുകയോ അവ പങ്കുവയ്ക്കുകയോ ചെയ്യാതിരിക്കുന്നത് നിങ്ങളുടെ ദാമ്പത്യം ഇടര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. ഒരുപക്ഷേ ഒഴിവാക്കിക്കളയുന്ന ഈ വിഷയങ്ങള്‍ മക്കളുടെ വിദ്യാഭ്യാസമോ ഭാവികാര്യമോ സാമ്പത്തികകാര്യങ്ങളോ സെക്‌സോ എന്തുമാകാം. വിഷയം ചര്‍ച്ച ചെയ്യുന്നത് പൊട്ടിത്തെറിയിലേക്ക് വഴിതിരിക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടുള്ള ബോധപൂര്‍വ്വമായ ഒഴിഞ്ഞുമാറലോ മറച്ചുവയ്ക്കലോ ആകാം  ഇത്. എങ്കിലും ഇപ്രകാരം ചെയ്യുന്നത് മനസ്സുകള്‍ തമ്മില്‍ അകന്നുതുടങ്ങിയതിന്റെ സൂചനയാണ്.

ഒരിക്കലും പരിഹാരം കണ്ടെത്താനോ അവസാനിപ്പിക്കാനോ സാധിക്കാത്ത ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് എല്ലാം ദിവസവും സംസാരിക്കുക

ജീവിതത്തിലെ അസന്തുഷ്ടി നിറഞ്ഞ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച്, പ്രതീക്ഷയില്ലാത്ത ഒന്നിനെക്കുറിച്ച് നിങ്ങള്‍ എല്ലാ ദിവസവും സംസാരിച്ചുകൊണ്ടിരിക്കും. എനിക്കറിയാം ഇത് ഇങ്ങനെയൊക്കെയോ സംഭവിക്കൂ എന്ന്. ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നിങ്ങനെയുള്ള ആത്മഗതങ്ങളുടെ ആവര്‍ത്തനവുമായി ദിനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകും.

complaint

അസ്വസഥതയുണ്ടാക്കുന്ന കുടുംബസാഹചര്യങ്ങളില്‍ നിന്ന് കടന്നുവരുന്നവര്‍

അനാരോഗ്യകരമായ കുടുംബസാഹചര്യങ്ങളില്‍ നിന്ന് കടന്നുവന്ന് ഒരുമിച്ച് വിവാഹിതരായവര്‍ക്ക് അവര്‍ വളര്‍ന്നുവന്ന കുടുംബസാഹചര്യങ്ങളുടെ സ്വാധീനം നിശ്ചയമായും കാണും. അത് അവര്‍ തങ്ങളുടെ ദാമ്പത്യജീവിതത്തിലേക്കും പകര്‍ത്തും. ഇത്തരക്കാരും കൗണ്‍സലിങിന് വിധേയരാകണം. പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് മുമ്പ്.

ശാരീരികബന്ധമോ സമ്പര്‍ക്കമോ ഒഴിവാക്കുക

ഇണയെ ഒറ്റപ്പെടുത്താനും അവഗണിക്കാനും ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം ശാരീരീകബന്ധം ഒഴിവാക്കുകയും സമ്പര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക എന്നതാണ്. ആരോഗ്യകരമായ ലൈംഗികത ആരോഗ്യകരമായ ദാമ്പത്യജീവിതത്തിന്റെ ലക്ഷണമാണ്. ഇണയോടുള്ള മാനസികമായ അകല്‍ച്ചയും നീരസവുമാണ് പലരേയും ശാരീരികബന്ധങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നത്

breakup

പങ്കാളിയെക്കുറിച്ച് മറ്റുള്ളവരോട് ദേഷ്യപ്പെട്ടും നീരസപ്പെട്ടും സംസാരിക്കുക

ജീവിതത്തില്‍ അന്നേവരെ ഇണയെക്കുറിച്ച് മോശമായി സംസാരിക്കാത്ത ഒരാള്‍ പെട്ടെന്നൊരു നാള്‍ തന്റെ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ഇണയെക്കുറിച്ച് മോശമായി സംസാരിക്കുന്നതും വിമര്‍ശിക്കുന്നതും ബന്ധങ്ങളിലെ ഇടര്‍ച്ചകളുടെ ബാഹ്യലക്ഷണമാണ്.