Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യപ്രണയം എന്നെ പഠിപ്പിച്ചത്; അനൗഷ്ക ശങ്കർ പറയുന്നു

anoushka-shankar

ജീവിതത്തിൽ പലർക്കും ഒന്നിലധികം പ്രണയങ്ങൾ ഉണ്ടാവാറുണ്ട്. പല പ്രണയങ്ങളും വിവാഹത്തിൽ കലാശിക്കാറില്ല എന്നുമാത്രം. എത്ര പ്രണയങ്ങളുണ്ടായാലും ആദ്യപ്രണയത്തോട് എല്ലാവർക്കും ഒരു പ്രത്യേകയിഷ്ടമുണ്ട്. കാലമെത്ര കഴിഞ്ഞാലും ആ ഇഷ്ടം അങ്ങനെ തന്നെ നിൽക്കുകയും ചെയ്യും.

സിറ്റാറിസ്റ്റായ അനൗഷ്ക തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പങ്കുവെയ്ക്കുന്നത് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ്. ഏഴുവർഷം നീണ്ട വിവാഹജീവിതം അവസാനിപ്പിച്ച് സിംഗിൾ പേരന്റ് ആയതിനെക്കുറിച്ചു താരം കുറിപ്പിൽ പറയുന്നുണ്ട്. ഒരു പഴയചിത്രം പങ്കുവെച്ചുകൊണ്ടാണ് ആദ്യപ്രണയത്തെക്കുറിച്ച് അനൗഷ്ക പറയുന്നത്.

കുറേ വർഷങ്ങൾക്കു മുമ്പ് ഇല്ലാതായ സുന്ദരമായ ഒരു ബന്ധമാണിത്. അതിനു ശേഷം ഒരിക്കൽക്കൂടി എനിക്കു പ്രണയിക്കാനാവുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല. ആ മനുഷ്യനൊപ്പം പങ്കുവെച്ചതുപോലെയുള്ള സുന്ദരമായ നിമിഷങ്ങൾ മാറ്റാരെങ്കിലുമായി പങ്കുവെയ്ക്കാൻ കഴിയുമെന്നും ഓർത്തിരുന്നില്ല. പക്ഷേ എന്നിട്ടും ഞാൻ വീണ്ടും പ്രണയിച്ചു. എനിക്കൊരിക്കലും പ്രതീക്ഷിക്കാനാവത്ത വിധത്തിലായിരുന്നു അതു സംഭവിച്ചത്.

ഇപ്പോൾ ഞാൻ തനിച്ചാണ് ഒരു സിംഗിൾ പേരന്റ് എന്ന ഉത്തരവാദിത്തത്തോടെയാണ് ജീവിതം. ഇപ്പോൾ ഞാൻ പ്രണയത്തിലാണ്. എന്റെ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോൾ, തിരമാലകളടിക്കുമ്പോൾ നിലാവു കാണുമ്പോൾ, സിത്താറു വായിക്കുമ്പോൾ, പ്രാർഥിക്കുമ്പോൾ എല്ലാം ഞാൻ പ്രണയത്തിലാണ്. ഈ നിമിഷത്തിലും ഞാൻ പ്രണയത്തിലാണ്. നിങ്ങൾ ഓരോരുത്തരേയും ഞാൻ പ്രണയിക്കുന്നു.