രൺബീറിനെപ്പറ്റിയുള്ള ആ രഹസ്യം ആദ്യമറിഞ്ഞത് ദീപിക

ആലിയഭട്ടുമായി പ്രണയത്തിലാണെന്ന് രൺബീർ കപൂർ പരസ്യമായി വെളിപ്പെടുത്തുന്നതിന് മുമ്പ് ആ രഹസ്യം ദീപിക പദുക്കോണിന് അറിയാമായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. രൺബീറിന്റെയും ദീപികയുടെയും സ്ക്രീനിലെ കെമിസ്ട്രി ആരാധകർ ഏറെയിഷ്ടപ്പെട്ടിരുന്നു. ഇവർ പ്രണയത്തിലായതോടെ സിനിമയിലെ സൂപ്പർ ജോഡികൾ ജീവിതത്തിലും ഒന്നിക്കുമെന്ന് ആരാധകർ സ്വപ്നം കണ്ടിരുന്നു.

നിർഭാഗ്യവശാൽ ദീപിക–രൺബീർ പ്രണയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ആരാധകരെ നിരാശരാക്കിക്കൊണ്ട് അവർ വേർപിരിഞ്ഞു. പ്രണയം വേണ്ടെന്നു വച്ചെങ്കിലും സൗഹൃദം ഉപേക്ഷിക്കാൻ ഇരുവരും തയാറായില്ല. ആലിയയോട് പ്രണയം തോന്നിയപ്പോൾ രൺബീർ അക്കാര്യം ആദ്യം പറഞ്ഞത് ദീപികയോടായിരുന്നുവെന്നും ഇക്കാര്യമറിഞ്ഞ ദീപിക വളരെ സന്തോഷത്തോടെ പ്രതികരിച്ചുവെന്നുമാണ്  ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

പ്രണയ ബന്ധത്തിന് ഉലച്ചിൽ സംഭവിച്ചെങ്കിലും ഇരുവരുടെയും സൗഹൃദം ശക്തമാണെന്നും ഇരുവരും പരസ്പരം രഹസ്യങ്ങൾ പങ്കുവെയ്ക്കാറുണ്ടെന്നും ഇവരുടെ സുഹൃത്തുക്കൾ പറയുന്നു. പഴയ പ്രണയിതാക്കൾ തമ്മിൽ ഇത്ര ശക്തമായൊരു സൗഹൃദം സൂക്ഷിക്കുന്നതു കണ്ട് ചിലപ്പോഴൊക്കെ അസൂയ തോന്നാറുണ്ടെന്നും അവർ പറയുന്നു.