Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുഞ്ഞിനൊപ്പം നഗ്നരായി പോസ് ചെയ്തു; സണ്ണികുടുംബത്തിന്റെ ഫാദേഴ്സ് ഡേ ചിത്രത്തിന് വിമർശനം

sunny-family

അച്ഛനോടുള്ള സ്നേഹം ലോകത്തോടു വിളിച്ചു പറയാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച പലരും സണ്ണിലിയോണിന്റെ കുടുംബം പങ്കുവെച്ച ചിത്രം കണ്ടു ഞെട്ടി. ഫാദേഴ്സ് ഡേയിൽ സണ്ണിയുടെ ഭർത്താവ് ഡാനിയേൽ വെബർ പങ്കുവെച്ച ചിത്രമാണ് ആളുകളെ ചൊടിപ്പിച്ച്. അർധനഗ്നനായ ഡാനിയേലും പൂർണ്ണ നഗ്നയായ സണ്ണിയും ചേർന്ന് മകൾ നിഷയെ ചേർത്തു പിടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഡാനിയേൽ വെബർ പിതൃദിനം ആഘോഷിച്ചത്.

സമൂഹമാധ്യമങ്ങളിൽ വെബർ പങ്കുവെച്ച ചിത്രം കണ്ട് പലരും കലിതുള്ളിയെങ്കിലും മനോഹരമായ കുടുംബ ചിത്രമെന്ന് ചിലരെങ്കിലും അതിനെ വിശേഷിപ്പിച്ചു. ഡാനിയേൽ വെബറിന്റെയും സണ്ണിയുടെയും ഭൂതകാലത്തെ മോശമായി പരാമർശിച്ചു കൊണ്ടാണ് പലരും അവർ പങ്കുവെച്ച ചിത്രത്തെക്കുറിച്ച് അസഭ്യം പറഞ്ഞത്. പോൺതാരങ്ങളായി അഭിനയച്ചവർ ഇതിലും ഇതിലപ്പുറവും ചെയ്യുമെന്നും ചിലർ കടന്നു പറഞ്ഞു. 

ഒരു പെൺകുഞ്ഞിനെ ഒപ്പമിരുത്തി ഇത്തരമൊരു ചിത്രമെടുത്തത് ശരിയായില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷം ആളുകളും പങ്കുവെച്ചത്. ഈ മാതാപിതാക്കളെയോർത്ത് ലജ്ജ തോന്നുന്നുവെന്നും സംസ്ക്കാരത്തിന് യോജിക്കാത്ത പ്രവൃത്തി ചെയ്തുവെന്നും പറഞ്ഞ് അധിക്ഷേപിച്ചുകൊണ്ടാണ് ഡാനിയേൽ പങ്കുവെച്ച ബോൾഡ് ചിത്രത്തിനു താഴെ സഭ്യതയ്ക്കു നിരക്കാത്ത കമന്റുകളുമായി ആളുകളെത്തുന്നത്.

ഒറ്റനോട്ടത്തിൽ ഒട്ടും അശ്ലീലമല്ലാത്ത ഒരു കുടുംബചിത്രമായേ അതിനെ തോന്നൂവെന്നും ആളുകൾ സാദാചാരക്കണ്ണോടെ നോക്കുമ്പോഴാണ് ഒരു കുടുംബചിത്രത്തിൽപ്പോലും അശ്ലീലം തോന്നുന്നത് എന്നുമാണ് ഈ കുടുംബചിത്രത്തെ അനുകൂലിക്കുന്നവരുടെ വാദം. സണ്ണിലിയോണും ഭർത്താവും മുൻപ് പോൺ സിനിമകളിൽ അഭിനയിച്ചതുകൊണ്ടു മാത്രമാണ് ഇത്തരം മോശം കമന്റുകൾ വരുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. 

ഫാദേഴ്സ് ഡേയിൽ ഡാനിയേൽ കുറിച്ചതിങ്ങനെ:- 'ഇന്ന് ഫാദേഴ്‌സ് ഡേ ..ഒരാള്‍ക്ക് ചിന്തിക്കാവുന്നതില്‍ വച്ചേറ്റവും വലിയ സ്‌നേഹം..നിഷയെ കണ്ടുമുട്ടിയതിനും ഞങ്ങള്‍ രണ്ടു പേരുമായും സ്‌നേഹത്തിലായതിനും നന്ദി.  സണ്ണി, മികച്ചതെന്തെന്ന് നന്നായി അറിയാവുന്നവളാണ് നീ. അവളാണ് എല്ലാം. എന്നെന്നേക്കുമായി എന്റെ ഹൃദയം കവര്‍ന്നവള്‍. നന്ദി. 

ഫാദേഴ്‌സ് ഡേ ദിനത്തില്‍ സണ്ണിയും മനോഹരമായ ചിത്രത്തിനൊപ്പം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്..' പിതാവ്‍, ഭര്‍ത്താവ്, സുഹൃത്ത് ഞങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വ്യക്തി. അളവില്ലാത്ത സ്‌നേഹവും മികച്ചൊരു ജീവിതവും ഞങ്ങള്‍ക്ക് തന്നവന്‍. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു പപ്പാ... സ്‌നേഹത്തോടെ നിഷ അഷര്‍ നോവ..ഹാപ്പി ഫാദേഴ്‌സ് ഡേ'