Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യ പ്രധാമന്ത്രിയാകുമോ?; ജ്യോത്സന്റെ പ്രവചനം സത്യമാകുമോ?

abhishek-aishwarya-aaradhya

മുൻലോകസുന്ദരി ഐശ്വര്യാറായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചൻ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഒരു ജ്യോത്സ്യന്റെ പ്രവചനത്തെത്തുടർന്നാണ്.

ആരാധ്യ ഭാവിയിൽ പ്രധാനമന്ത്രിയാകുമെന്നാണ് ജ്യോത്സന്റെ പ്രവചനം. ഇതുവരെയുള്ള തന്റെ പ്രവചനങ്ങളെല്ലാം കൃത്യമായിരുന്നുവെന്നും രാഷ്ട്രീയത്തിൽ നല്ല ഭാവിയുള്ള ആരാധ്യ പ്രധാനമന്ത്രിയാകണമെങ്കിൽ ഒരു കാര്യം കൂടി ചെയ്യേണ്ടി വരുമെന്നും ജ്യോത്സൻ പറയുന്നു.

രോഹിണി എന്നു പേരുമാറ്റിയാൽ മാത്രമേ ആരാധ്യയ്ക്ക് പ്രധാനമന്ത്രി പദം ലഭിക്കൂവെന്നും അദ്ദേഹം പറയുന്നു. 2018 ലെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രവചിച്ച  ഡി. ഗ്യാനേശ്വർ എന്ന ജ്യോത്സ്യനാണ് ആരാധ്യയെക്കുറിച്ച് ഇത്തരമൊരു പ്രവചനം നടത്തിയത്. സിനിമാതാരങ്ങളായ ചിരഞ്ജീവിയുടെയും രജനീകാന്തിന്റെയും രാഷ്ട്രീയ പ്രവേശനം താൻ കൃത്യമായി പ്രവചിച്ചതാണെന്നും ജ്യോത്സ്യൻ അവകാശപ്പെടുന്നു.