Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹവേദിയിൽ വച്ച് വധു മുഖത്തടിച്ചു, കാര്യമറിയാതെ വരൻ

bride-slap

ഒട്ടേറെ തമാശകൾക്കു വേദിയാകാറുണ്ട് വിവാഹ മണ്ഡപങ്ങൾ. വരന്റെയും വധുവിന്റെയും സുഹൃത്തുക്കൾ ഒപ്പിക്കുന്ന കുസൃതികൾ കൊണ്ട് ചില വിവാഹങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇക്കുറി ഒരു വിവാഹ വിഡിയോ വൈറലായതിനു പിന്നിൽ ഗൗരവമുള്ള ഒരു കാരണമുണ്ട്. വിവാഹച്ചടങ്ങിന്റെ ഭാഗമായി വരനും വധുവും പരസ്പരം വരമാല്യം അണിയിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം.

വധു വരണമാല്യമണിയിക്കാനായി ഒരുങ്ങിയപ്പോൾ വരന്റെ സുഹൃത്തുക്കൾ ചേർന്ന് അയാളെ എടുത്തുയർത്തി. അത്രയും ഉയരത്തിൽ നിൽക്കുന്ന വരനെ മാലയണിയിക്കാൻ വധുവിന് കഴിഞ്ഞില്ല. അപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ഓടിയെത്തി വധുവിന്റെ അനുവാദം ചോദിക്കാതെ വധുവിനെ എടുത്തയർത്തിയത്. വരനെ മാലയണിച്ച ശേഷം തന്നെ താഴെ നിർത്തിയതും എടുത്തയർത്തിയ ആളുടെ മുഖത്തു തന്നെ വധു ഒന്നു പൊട്ടിച്ചു.

വരനും കൂട്ടരും കാര്യമറിയാതെ പകച്ചു നിൽക്കുമ്പോൾ വധു അടുത്തു നിന്ന ഒരു പെൺകുട്ടിയോട് തന്നെ എടുത്തയർത്തിയ ആളെക്കുറിച്ച് എന്തോ പറഞ്ഞു. വധുവിന്റെ അപ്രതീക്ഷിതമായ പ്രതികരണത്തിൽ പകച്ചുപോയ അടികിട്ടിയ വ്യക്തി വേദിവിടും മുമ്പ് വധുവിന്റെ സമീപം നിന്ന പെൺകുട്ടിയുടെ മുഖത്തടിച്ചു. അപമര്യാദയായി ദേഹത്തു സ്പർശിച്ചതുകൊണ്ടാണ് വധു  അയാളോട് അപ്രകാരം പെരുമാറിയതെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.