Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ആ മാജിക്; ആഷും അഭിഷേകും ആരാധകരുടെ ഹൃദയം നിറച്ചതിങ്ങനെ

aishwarya-abhishek

ബിടൗണിലെ പവർ കപ്പിൾ ആരാണ്? സംശയം വേണ്ട ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനുമാണെന്ന് ആരാധകർ കണ്ണുമടച്ചങ്ങു പറയും. സോനം കപൂറിന്റെ വിവാഹച്ചടങ്ങിനെത്തിയ ഇരുവരുടെയും ചിത്രങ്ങൾ പുറത്തെത്തിയപ്പോഴാണ് ആരാധകർ ആഷ്–അഭിഷേക് ദമ്പതികളുടെ പ്രണയത്തെക്കുറിച്ച് വാചാലരായത്. പ്രണയം തുളുമ്പുന്ന ചിത്രം, സ്റ്റണ്ണിങ്, മെയ്ഡ് ഫോർ ഈച്ച് അദർ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ നൽകിയാണ് പ്രിയപ്പെട്ട താരജോഡികളുടെ ചിത്രം അവർ പങ്കുവയ്ക്കുന്നത്.

വാചാലം ഈ പ്രണയചിത്രം എന്നു പറഞ്ഞുകൊണ്ടാണ് സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹ റിസപ്ഷനെത്തിയ ഐശ്വര്യയുടെയും അഭിഷേകിന്റെയും ചിത്രം ആരാധകർ പങ്കുവച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ഐശ്വര്യയുടെ പിന്നിലായാണ് അഭിഷേക് നിൽക്കുന്നത്. ഒരു  സംരക്ഷണ കവചം പോലെയാണ് അഭിഷേക് ഐശ്വര്യയുടെ സമീപം നിൽക്കുന്നത്  ചിത്രത്തിൽ വളരെ സന്തോഷത്തോടെ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യുന്ന ദമ്പതികളെയാണ് കാണാനാവുക.

ചടങ്ങിലെ ആഘോഷങ്ങൾക്കായി തയാറെടുക്കുന്ന അഭിഷേകിന്റെയും ഐശ്വര്യയുടെയും മറ്റൊരു ചിത്രവും ആരാധകർ പങ്കുവച്ചിട്ടുണ്ട്. ഗോൾഡൻ എത്‌നിക് ഡ്രസ്സിൽ സുന്ദരിയായ ഐശ്വര്യയെ ചിത്രത്തിൽ കാണാം.