Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്പരം പിരിയാതിരിക്കണോ; ഈ വിദ്യ ഒന്നു പരീക്ഷിച്ചോളൂ

Couple

ദീര്‍ഘനാളത്തെ അകല്‍ച്ചയും മരവിപ്പും മടുപ്പും കുടുംബബന്ധങ്ങളെ ശിഥിലമാക്കാറുണ്ട്. ഇനി വിവാഹമോചനം മാത്രമേ രക്ഷയുള്ളൂ എന്നുപോലും പലരും ചിന്തിച്ചു തുടങ്ങും. പങ്കാളിയ്ക്കൊപ്പം അഞ്ചുമിനിറ്റ് ചിലവഴിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ നിങ്ങൾക്കുള്ളൂവെന്നാണ് സൈക്കോളജിസ്റ്റായ ബിലിന്‍ഡാ വില്യംസിന്റെ പക്ഷം. മൈക്രോ മൊമന്റ്‌സ്( Micro momenst) എന്നാണ് സൈക്കോളജിസ്റ്റായ ബിലിന്‍ഡാ വില്യംസ് ഇതിനെ വിശേഷിപ്പിക്കുന്നത്.  കുടുംബബന്ധങ്ങളെ വിവാഹമോചനങ്ങളില്‍ നിന്ന്  രക്ഷിക്കാന്‍ ഈ അഞ്ചു മിനിറ്റ് വഴി സാധിക്കുമെന്നാണ് ബിലിന്‍ഡാ പറയുന്നത്. 

എപ്പോഴും പഞ്ചാര വാക്കുകള്‍ പറയുന്നതുവഴിയോ സമ്മാനങ്ങള്‍ നൽകുന്നതിലൂടെയോ പരസ്പരമുള്ള സ്‌നേഹബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയണമെന്നില്ല. അതിനെല്ലാം പകരമുള്ള എന്നാല്‍ താരതമ്യേന എളുപ്പമായ മാര്‍ഗ്ഗമാണ് മൈക്രോ മൊമന്റ്‌സ്. 

ഇനി, ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. സമീപത്തിരിക്കുമ്പോള്‍ കൈകള്‍ കോര്‍ത്തുപിടിക്കുക, ഒരുമിച്ചിരുന്ന് സംഗീതം കേള്‍ക്കുക, കേള്‍ക്കുമ്പോള്‍ തീരെ നിസ്സാരമെന്ന് തോന്നുന്ന ഇവയിലൂടെ പരസ്പരമുള്ള ഇന്റിമസി വർധിക്കുമെന്നും വിവാഹദിനങ്ങളില്‍ ഉണ്ടായിരുന്നതുപോലെയുള്ള സ്‌നേഹത്തിലേക്ക് തിരികെ പോകാന്‍ സാധിക്കുമെന്നുമാണ് ബിലിന്‍ഡ അവകാശപ്പെടുന്നത്. അകന്നുപോയ ബന്ധങ്ങളെ വീണ്ടും അടുപ്പിക്കാന്‍ കഴിയുന്ന എളുപ്പമാര്‍ഗ്ഗമാണ് മൈക്രോ മൊമന്റ്‌സ്. ബിലിന്‍ഡ പറയുന്നു.

ദാമ്പത്യപ്രശ്‌നങ്ങളുമായി സമീപിക്കുന്നവരോടെല്ലാം  ബിലിന്‍ഡ പറയുന്നത് ഇത്രമാത്രം. മറ്റെയാളെ പരിഗണിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുക. അത് ഒരാള്‍ ജോലിക്കോ മറ്റ് യാത്രകള്‍ക്കോ ആയി പോകുമ്പോഴുള്ള യാത്രാമംഗളങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള കൈവീശലാകാം.. കവിളത്തുള്ള ഉമ്മയാകാം. കൈകള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് ഉറങ്ങാന്‍ കിടക്കുന്നതാകാം.. ഐ ലവ് യൂ എന്ന് മുഖത്തുനോക്കി പറയുന്നതാകാം.. പങ്കാളി ഒരു ഗ്ലാസ് ചായ നീട്ടുമ്പോള്‍ പോലും നന്ദി പറയുന്നതാകാം... ഇതെല്ലാം മൈക്രോ മൊമന്റ്‌സില്‍ ഉള്‍പ്പെടുന്നുണ്ട്.