ഭർത്താവിനെ നടുറോഡിൽ പൊതിരെത്തല്ലി യുവതി; ക്ഷമാപണത്തിലും മനസ്സലിഞ്ഞില്ല

വിശ്വാസം നഷ്ടപ്പെട്ടാൽ ദാമ്പത്യബന്ധത്തിലെ അടിത്തറമാത്രമല്ല ഇളകുക ബഹുമാനവും നഷ്ടപ്പെടുമെന്നു പറഞ്ഞുവയ്ക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. ഭർത്താവിന്റെ അവിഹിത ബന്ധം കൈയോടെ പിടിച്ചപ്പോൾ നടുറോഡിലിട്ട് അയാളെ തല്ലിച്ചതയ്ക്കുന്ന പെൺകുട്ടിയുടെ  വിഡിയോയെത്തുന്നത് കോയമ്പത്തൂരിൽ നിന്നാണ്.

കുറ്റസമ്മതം നടത്തി നിലവിളിക്കുന്നതിനിടയിൽ അയാൾ ക്ഷമാപണം നടത്തുന്നുണ്ടെങ്കിലും പെൺകുട്ടിയുടെ മനസ്സ് അലിഞ്ഞതേയില്ല. ഭർത്താവിന്റെ അമ്മ വന്നാലേ അയാളെ വിട്ടയയ്ക്കൂവെന്ന വാശിയിൽ അവൾ മർദ്ദനം തുടർന്നു. കാഴ്ച കണ്ട് ചുറ്റും കൂടിയവരോട് യുവാവ് സഹായം അഭ്യർഥിക്കുന്നുണ്ടെങ്കിലും ആരും അതൊന്നും ഗൗനിക്കുന്നതേയില്ല.

നിന്നെ വിശ്വസിച്ച് കല്യാണം കഴിച്ച എന്നെ എന്തിനാണ് പറ്റിച്ചതെന്ന ചോദ്യത്തോടെയാണ് അവൾ അയാളുടെ മുഖത്തേക്ക് ആഞ്ഞടിച്ചത്. ചുറ്റും കൂടി നിന്നവരിൽ ആരോ എടുത്ത വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.