Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയാർദ്രം ഈ കുറിപ്പ്; സുപ്രിയയ്ക്ക് പൃഥ്വിയുടെ പിറന്നാൾ ആശംസ

prithvi-supriya-01

'ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിക്ക്, സഹയാത്രികയ്ക്ക്, പങ്കാളിയ്ക്ക് എല്ലാത്തിനേക്കാളും സുന്ദരമായ നിനക്ക് പിറന്നാൾ ആശംസകൾ'. ഭാര്യ സുപ്രിയയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണിപ്പോൾ. സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇരുവരുടെയും ജീവിതത്തിൽ സന്തോഷമുണ്ടാവട്ടെ എന്ന് ആരാധകർ ആശംസിക്കുന്നുണ്ട്.

എന്നാൽ ഭാര്യയ്ക്ക് പിറന്നാൾ ആശംസകളേകി പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റിന് നന്ദി പറയുന്ന ആരാധകരും ഏറെയുണ്ട്. എല്ലാവർക്കും മനസ്സിലാകുന്ന ഇംഗ്ലീഷിൽ പോസ്റ്റ് ഇട്ടതിന് നന്ദിയെന്നാണ് ചിലരുടെ രസകരമായ പ്രതികരണം. ലൂസിഫറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഇടുക്കിയിലാണ് പൃഥ്വിരാജ്.

ധൈര്യപൂർവമായ തുറന്നു പറച്ചിലുകളിലും നിലപാടുകളിലെ വ്യക്തതയുംകൊണ്ട് ആരാധകരുടെ പ്രിയങ്കരനായ പൃഥ്വി കുടുംബവുമൊത്തുള്ള സുന്ദരനിമിഷങ്ങൾ ആരാധകർക്കുവേണ്ടി പങ്കുവയ്ക്കാറുണ്ട്.  സുപ്രിയയെ പരിചയപ്പെട്ടതിനെക്കുറിച്ചും പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ചുമെല്ലാം പല അഭിമുഖങ്ങളിലും പൃഥ്വിരാജ് തുറന്നു പറഞ്ഞിട്ടുണ്ട്.