Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീനിയർ ഓഫിസറായ മകൾക്ക് അച്ഛന്റെ സല്യൂട്ട്; അഭിമാന നിമിഷം

police-father-daughter-44

ഔദ്യോഗിക നിർവഹണത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരായ അച്ഛനും മകളും കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും? മകൾ സീനിയർ ഓഫിസർ ആണെങ്കിലോ? പലരുടെയും മനസ്സിൽ ഇങ്ങനെയൊരു ചോദ്യമുണ്ടായിരുന്നെങ്കിലും അതുവരെ ഒരുമിച്ചു ജോലിചെയ്യാൻ അവസരം ലഭിക്കാത്തതുകൊണ്ട് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണറായ അച്ഛനെയും  എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥയായ മകളെയും അങ്ങനെയൊരു ചിന്ത അലട്ടിയതേയില്ല.

തെലുങ്കാനയിലാണ്  സംഭവം. പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ എ. ആർ ഉമാമഹേശ്വര ശർമ്മയാണ് മകൾ സിന്ധുവിനു മുന്നിൽ സല്യൂട്ടടിച്ചത്. മുപ്പത് വർഷത്തിലേറെയായി ശർമ്മ പൊലീസ് സേനയിലുണ്ട്. മകൾ സിന്ധു ജോലിയിൽ കയറിയിട്ട് നാലുവർഷമാകുന്നു. കഴിഞ്ഞ ദിവസമാണ് എസ്പി റാങ്കിലുള്ള മകളെ ഡിസിപിയായ ശർമ്മ ഔദ്യോഗിക നിർവഹണത്തിനിടെ ആദ്യമായി കണ്ടത്. മേലുദ്യോഗസ്ഥയെ കണ്ടയുടൻ തന്നെ ശർമ്മ സല്യൂട്ട് നൽകി.

സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ :- 

'ഇതാദ്യമായാണ് ഞങ്ങൾ ജോലിക്കിടയിൽ കണ്ടുമുട്ടുന്നത്. മകളോടൊത്ത് ജോലി ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്'. സബ് ഇൻസ്പെക്ടറായി കരിയർ ആരംഭിച്ച ഉമാമഹേശ്വര ശർമ്മയ്ക്ക് അടുത്തിടെയാണ് ഐ പി എസ് പദവി ലഭിച്ചത്. മകൾ എന്റെ സീനിയർ ഓഫിസറാണ്. അതിനാൽ, മകളെ കാണുമ്പോൾ ഞാൻ സല്യൂട്ട് ചെയ്യും. ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും. അല്ലാതെ മറ്റ് സംസാരമൊന്നുമില്ല. വീട്ടിൽ മറ്റേതൊരു വീട്ടിലെയും അച്ഛനെയും മകളെയും പോലെ തന്നെയാണ്'.അഭിമാനത്തോടെ ആ അച്ഛൻ പറഞ്ഞു. 

പൊതുസമ്മേളനത്തിൽ സ്ത്രീകളുടെ സുരക്ഷയായിരുന്നു സിന്ധുവിന്റെ ചുമതല. ഇത് നല്ലൊരവസരമായിരുന്നു. ഒന്നിച്ച് ജോലി ചെയ്യാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. എന്നായിരുന്നു അച്ഛനൊപ്പം ജോലി ചെയ്ത നിമിഷങ്ങളെ കുറിച്ച് എസ് പി സിന്ധു ശർമ്മയുടെ അഭിപ്രായം.സിന്ധു ശർമ്മ 2014 ബാച്ചിൽ ഐ​ പി എസ് നേടിയാണ് പൊലീസ് സൂപ്രണ്ടായത്. ഹൈദരാബാദിലെ ഉൾപ്രേദശമായ കൊങ്ങര കലാനിൽ തെലങ്കാന രാഷ്ട്രീയ സമിതി (ടി ആർ എസ്) യുടെ പൊതുയോഗ സ്ഥലത്ത് ഔദ്യോഗിക ജോലിക്കായി എത്തിയപ്പോഴാണ് അച്ഛനും മകളും മുഖാമുഖം കണ്ടത്.