ഭാര്യയ്ക്കൊപ്പമുള്ള ചിത്രം; ധോണിയെ അഭിനന്ദിച്ചും വിമർശിച്ചും ആരാധകർ

എംഎസ് ധോണി, സാക്ഷി ധോണി

ക്രിക്കറ്റ് മൈതാനത്തിനത്ത് പ്രകടനം കൊണ്ടും മൈതാനത്തിനു പുറത്ത് മനുഷത്വം കൊണ്ടുമാണ് ധോണി തങ്ങളുടെ ഹൃദയം കീഴടക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. ധോണിയുടെ സ്നേഹവും സഹാനുഭൂതിയും തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

ഭാര്യ സാക്ഷി ധോണിയെ ഷൂസ് ധരിക്കാൻ സഹായിക്കുന്ന ധോണിയുടെ ചിത്രമാണ് ആരാധകർ നെഞ്ചേറ്റിയത്. താനൊരു സെലിബ്രിറ്റിയാണെന്നോ ചുറ്റുമുള്ളവർ ശ്രദ്ധിക്കുമെന്നോ ഒന്നും ചിന്തിക്കാതെ ഭാര്യയെ ഷൂസ് ധരിക്കാൻ സഹായിക്കുകയാണ് ധോണി.

ആരാധകരുടെ ക്യാപ്റ്റൻ കൂൾ തന്നെ ഷൂസ് ധരിപ്പിക്കുന്ന ചിത്രം സാക്ഷി തന്നെയാണ് പങ്കുവച്ചത്. രസകരമായ ഒരു അടിക്കുറിപ്പും നൽകിയാണ് സാക്ഷിധോണി ചിത്രം പങ്കുവച്ചത്. ഇതാദ്യമായല്ല പൊതുവിടങ്ങളിൽ ധോണി സാക്ഷിയെ സഹായിക്കുന്നതെന്നാണ് ചിത്രം കണ്ട പലരുടെയും പ്രതികരണം.

ചിത്രം കണ്ട് ധോണി എന്ന ഫാമിലിമാനെ ചിലർ അഭിനന്ദിക്കുമ്പോൾ മറ്റു ചിലർ ധോണിയെ വിമർശിക്കുന്നുമുണ്ട്. രാജ്യാന്തര അസൈൻമെന്റുകൾക്കുവേണ്ടി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ധോണിയിപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ മകൾ സിവയ്ക്കൊപ്പമുള്ള കുസൃതികളുടെ വിഡിയോ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.