ആ വാതിൽ ഞാൻ അടച്ചതാണ്; ഇനി അതിനെക്കുറിച്ചു സംസാരിക്കണ്ട

ഗൗതമി. ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

കമൽഹാസൻ എന്ന വ്യക്തി ഗൗതമിയ്‌ക്ക് ആരായിരുന്നു? എല്ലാത്തിനും ഉത്തരം നൽകുകയാണ് പുതിയ ലക്കം വനിതയിൽ. സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം ഗൗതമി തുറന്നു സംസാരിക്കുന്നു.

"എന്റെ മാതാപിതാക്കൾ പോലും എന്നെ സ്വാധീനിച്ചിട്ടില്ല. അവർ എന്നെ ഞാനായിട്ടാണ് വളർത്തിയത്. നോക്കൂ, എല്ലാ ബഹുമാനത്തോടെയും പറയട്ടെ ആ വാതിൽ ഞാൻ അടച്ചതാണ്. ഇനി അതിനെക്കുറിച്ചു സംസാരിക്കണ്ട. അതൊരു പാർട്ണർഷിപ് ആയിരുന്നു. ഒന്നിച്ച് ഒരു പാതയിൽ സഞ്ചരിച്ച രണ്ടുപേർ. ഒരു പ്രത്യേക ബിന്ദുവിലെത്തിയപ്പോൾ രണ്ടുപേരുടെയും വഴി ഒന്നല്ല എന്നു തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിലാണ് പിരിയാൻ തീരുമാനിച്ചത്.

പതിമൂന്നു വർഷത്തിനു ശേഷമാണ് ഞാനാ തീരുമാനത്തിലേക്ക് എത്തിയത്. തീർത്തും പ്രയാസം നിറഞ്ഞ തീരുമാനം. അതും ഈ പ്രായത്തിൽ. എല്ലാവരും ജീവിതത്തിൽ ‘സെറ്റിൽ’ ചെയ്യുന്ന സമയമാണിത്. ആ സമയത്താണ് ജീവിതം തന്നെ ഞാൻ വീണ്ടും തുടങ്ങുന്നത്. ഇതൊരു വെല്ലുവിളി ആണ്. അത് ‍ഞാനിഷ്ടപ്പെടുന്നു, ഏറ്റെടുക്കുന്നു.

ഇതല്ലാതെ മറ്റൊരു വഴി എനിക്കു മുന്നിലുണ്ടായിരുന്നില്ല. ഞാനൊരമ്മയാണ്. മകൾക്കു മുന്നിൽ ഒരു നല്ല അമ്മയായി ആ ചുമതല നല്ല രീതിയിൽ നിർവഹിക്കണം. സിനിമയിലെത്തുമ്പോൾ കമൽഹാസന്റെ വലിയ ആരാധികയായിരുന്നു ഞാൻ. ഇപ്പോഴും അദ്ദേഹത്തിന്റെ നേട്ടങ്ങളും കഴിവും ആസ്വദിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രതിസന്ധികളിൽ ഒപ്പം നിൽക്കുകയും ഞാനത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം