Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭിണികൾക്കെന്താ അങ്ങനെ ചെയ്‌താൽ!!!

ഗർഭിണികളായ സ്ത്രീകൾക്ക് ലൈംഗികബന്ധത്തിനു തടസ്സങ്ങളുണ്ടോ? അത്തരം തടസ്സങ്ങൾക്ക് സമകാലികമായി പോലും പ്രസക്തിയില്ല എന്നത് തന്നെയാണ് സത്യം. ഗർഭിണികളായ സ്ത്രീകൾക്ക് ലൈംഗികബന്ധത്തിനു തടസ്സങ്ങളുണ്ടോ? അത്തരം തടസ്സങ്ങൾക്ക് സമകാലികമായി പോലും പ്രസക്തിയില്ല എന്നത് തന്നെയാണ് സത്യം.

"ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം പോലും കഴിക്കാതെ അതികാലത്ത് വല്യ മുട്ടൻ വയറും താങ്ങി വേണാട് എക്സ്പ്രസിലും പരശു റാം ഏക്സ്പ്രസിലും ഒക്കെ റോങ് സൈഡിൽ നിന്ന് വരെ ചാടിക്കയറി കോട്ടയം മുതൽ പിറവം റോഡ് വരെ യാത്ര ചെയ്തു.അവിടെ നിന്ന് ജീപ്പിൽ കയറി കുണ്ടും കുഴിയും താണ്ടി കോളേജിൽ എത്തി പഠിപ്പിച്ചു. തിരിയെ കിട്ടുന്ന പല വണ്ടികൾ പിടിച്ചു രാത്രിയാകുമ്പോൾ വീടെത്തിയിരുന്ന കാലത്തൊന്നും സൂക്ഷിക്കണേയെന്ന് പറയാൻ പോലും ആരുമുണ്ടായില്ല. ഓടുന്ന ഓട്ടം കണ്ട് എൻജിൻ ഡ്രൈവർ ഓടണ്ട, പതിയെ വരൂ എന്ന് കരുണ കാണിച്ചിട്ടുണ്ട്. 

പരിപ്പുവടയോ മിക്സ്ച്ചറോ ഒക്കെ കൊടുത്ത് ആ സ്നേഹം നിലനിർത്തിയിട്ടുണ്ട്.ആരുമല്ലാത്തവർ തരുന്ന നാരങ്ങാ മിഠായിയുടെ മധുരത്തെ കുറിച്ച് അഷിത എഴുതിയതു ഓർക്കുന്നു. ഇപ്പോൾ ഗർഭിണി സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചില അധികാരരൂപങ്ങൾ പറയുമ്പോൾ പുച്ഛം കൊണ്ടെനിക്ക് തുപ്പാനാണു തോന്നുന്നത്."- എഴുത്തുകാരി ശാരദക്കുട്ടി ടീച്ചറുടെ പോസ്റ്റിൽ നിന്നാണ് ഗർഭകാലത്തെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചിന്തകളിലേക്ക് പോകുന്നത്. 

പണ്ടൊക്കെ അരുതുകളുടെ വലിയൊരു കാലത്ത് നിന്നും ഇന്നത്തെ സ്വതത്രമായ തുറന്നു ശ്വസിയ്ക്കാൻ കഴിയുന്ന ലോകത്തിലേയ്ക്ക് വരുമ്പോൾ അരുത് എന്ന വാക്കു പോലും സ്ത്രീകൾക്ക് ബുദ്ധിമുട്ടേറിയതു തന്നെയാകുന്നുണ്ട്. ആ ചിന്തയിലേക്കാണ് ആയുഷ് മന്ത്രാലയം ഗർഭിണികൾക്ക്‌ വേണ്ട നിർദ്ദേശങ്ങളടങ്ങിയ ബുക്ക് ലെറ്റ് പുറത്തിറക്കുന്നതും. എന്നാൽ ഈ വർഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയ ബുക്ക് ലെറ്റ് ഡൗൺലോഡ് ചെയ്ത് എത്ര വായിച്ചിട്ടും ഇത്തരമൊരു നിർദ്ദേശം കാണാൻ കഴിഞ്ഞില്ല, പക്ഷെ 2014  ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഗർഭിണികളായ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യശ്രദ്ധ എന്ന പേരിലുള്ള ഭാഗത്തിൽ ഗർഭിണികൾക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. 

ഗർഭിണികൾക്കായിറങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഒരുപക്ഷെ ഇതാദ്യമായാവില്ല പല സ്ത്രീകളും കേട്ടിട്ടുണ്ടാവുക. കാരണം എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ തറവാടുകളിൽ മുത്തശ്ശിമാരും അമ്മമാരും പറഞ്ഞു പഴകിയ വാക്കുകൾ തന്നെയായിരുന്നു ആ നിർദ്ദേശങ്ങൾ ആയി കൊടുത്തിരുന്നത്. ഇപ്പോഴും ഗർഭിണികളായ സ്ത്രീകൾക്ക് അംഗൻവാടികളിലും ആശുപത്രികളിൽ നിന്നും കൊടുക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങളിൽ അവയിൽ പലതും ഉണ്ട് താനും. 

x-default നിർദ്ദേശങ്ങളിൽ കൊടുത്തിരിക്കുന്ന പല ഉപദേശങ്ങളും ഇന്നത്തെ കാലത്ത് അനുസരിയ്ക്കാൻ ബുദ്ധിമുട്ടു തന്നെയാണ്.

ഗർഭിണികളായ സ്ത്രീകൾ ആത്മീയമായ ചിന്തകളിൽ മുഴുകുക, നല്ല വ്യക്തിത്വം ഉള്ള വ്യക്തികളുടെ ചരിത്രപ്രധാനമായ ജീവിത കഥകൾ വായിക്കുക, ശാന്തരായി ഇരിക്കുക, ദേഷ്യം, അമിതാസക്തി, വെറുപ്പ്, അമിതമായ അടുപ്പം, കാമം എന്നിവയിൽ നിന്ന് അകന്നു നിൽക്കുക, ചീത്ത കൂട്ടുകെട്ടിൽ നിന്നും അകന്നു നിന്ന് മനസ്സിനെ ശാന്തമായി നിർത്തുന്ന സൗഹൃദങ്ങളിൽ മാത്രം ഇടപെടുക, ബെഡ് റൂമിൽ കാഴ്ചയിലും മനസ്സിലും സന്തോഷം നൽകുന്ന ചിത്രങ്ങൾ തൂക്കുക, വറുത്തതും പൊരിച്ചതും ഒരുപാട് മസാലകൾ കലർന്നതുമായ ഭക്ഷണം, ഇറച്ചി മുതലായവ ഒഴിവാക്കുക... എന്നിവയാണ് മാർഗ്ഗനിർദ്ദേശങ്ങളായി നൽകിയിരിക്കുന്നത്. 

Government Booklet ഗർഭിണികൾക്കായിറങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഒരുപക്ഷെ ഇതാദ്യമായാവില്ല പല സ്ത്രീകളും കേട്ടിട്ടുണ്ടാവുക. കാരണം എത്രയോ വർഷങ്ങൾക്കു മുൻപ് തന്നെ തറവാടുകളിൽ മുത്തശ്ശിമാരും അമ്മമാരും പറഞ്ഞു പഴകിയ വാക്കുകൾ തന്നെയായിരുന്നു ആ നിർദ്ദേശങ്ങൾ ആയി കൊടുത്തിരുന്നത്.

പഴയ കാലത്തെ പോലെയല്ല ഗർഭിണി ആയാൽ പോലും ഒൻപതു മാസം വരെയും കൃത്യമായി ജോലിയ്ക്ക് പോവുകയും വീട്ടിൽ നോക്കാനോ പരിചരിക്കാനോ മറ്റാരുമില്ലാത്തതിനാൽ ജോലികൾ ചെയ്യുകയോ ഒക്കെ ചെയ്യുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. കാലം പിന്നിലേയ്ക്ക് നീങ്ങുമ്പോൾ വീട്ടുജോലികൾ ചെയ്യേണ്ടി വന്നിരുന്നുവെങ്കിലും കൃത്യമായി മുതിർന്നവരുടെ നോട്ടമെത്തുന്ന ഇടത്ത് തന്നെയായിരുന്നു ഗർഭിണികളായ സ്ത്രീകളുടെ സ്ഥാനം. ഇന്ന് കുടുംബം ചുരുങ്ങുകയും ഭാരം വർദ്ധിക്കുകയും ചെയ്യുമ്പോൾ ഗർഭം എന്നത് ഒരു രോഗാവസ്ഥ അല്ലെന്നും അതൊരു സമയത്തിന്റെ അവസ്ഥ മാത്രമാണെന്നും അതിനെയും തങ്ങൾ അതിജീവിക്കുമെന്നും ന്യൂ ജനറേഷൻ പെൺകുട്ടികൾക്ക് ഉറപ്പുണ്ട്.

നിർദ്ദേശങ്ങളിൽ കൊടുത്തിരിക്കുന്ന പല ഉപദേശങ്ങളും ഇന്നത്തെ കാലത്ത് അനുസരിയ്ക്കാൻ ബുദ്ധിമുട്ടു തന്നെയാണ്. മലയാളിയുടെ മാറിയ കാലത്തിന്റെ ഏറ്റവും വലിയ വെളിപാടുണ്ടായത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. സാത്വികമായ ഭക്ഷണ ചര്യകൾ എന്നേ വഴി തെറ്റി പോയവരാണ് നമ്മൾ. ഇറച്ചിയും മത്സ്യവും കഴിക്കുന്നത് മോശമായ ശീലമല്ല, പക്ഷെ അനാവശ്യമായ എണ്ണയിൽ വറുക്കലുകളും മസാലയുടെ ഉപയോഗവും മൂലം വർദ്ധിച്ചു വരുന്ന രോഗികളുടെ കണക്കിന് അതേ നിലയിൽ കൂടിവരുന്ന ആശുപത്രികളുടെ എണ്ണം സാക്ഷ്യം വഹിക്കുന്നു.

x-default കാലം മാറുമ്പോൾ ചില നിർദ്ദേശങ്ങൾ കാലാതീതമായി പോയേക്കാം. അത് സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ കാലം അനുസരിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് അഭികാമ്യവും.

അതുകൊണ്ടു തന്നെയാണ് ആരോഗ്യപരമായി ഫിറ്റായിരിക്കുക എന്ന നിർദ്ദേശം ഗർഭിണികൾക്കായി നൽകപ്പെട്ടിരിക്കുന്നത്. മസാലയുടെ ഉപയോഗം കുറയ്ക്കുന്നത് അർബുദം ഉൾപ്പെടെയുള്ള പല അസുഖങ്ങൾക്കും പരിഹാരമാണ്. അമിതമായ എണ്ണയുടെ ഉപയോഗം കൊണ്ട് കൊളസ്‌ട്രോൾ ഉണ്ടാകാം എന്നതു കൊണ്ട് തന്നെയാണ് ഗർഭിണികൾക്ക് വറുത്ത ഭക്ഷണം നിയന്ത്രിക്കപ്പെടുന്നത്. പക്ഷെ ഇതിനൊക്കെ അപ്പുറം ഗർഭിണി ആയിരിക്കുന്ന പെൺകുട്ടിയുടെ സന്തോഷങ്ങൾക്കും താൽപര്യങ്ങൾക്കും തന്നെയാണ് പ്രാധാന്യം. പണ്ടു മുതലേ കഴിച്ചു ശീലിച്ച ഭക്ഷണത്തിന്റെ സ്വാദ് വേണമെന്ന് അവൾക്കു തോന്നിയാൽ അതിനെ നിരസിച്ചു എന്ന തോന്നൽ മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായി തീരാം. അതുകൊണ്ടു തന്നെ കൃത്യമായ ബോധവത്കരണം ഇല്ലാതെയുള്ള ഇത്തരം നിരാസങ്ങൾ അപകടം ആയി തീരാനാണ്‌ സാധ്യതയും.

ഗർഭിണികളായ സ്ത്രീകൾക്ക് ലൈംഗികബന്ധത്തിനു തടസ്സങ്ങളുണ്ടോ? അത്തരം തടസ്സങ്ങൾക്ക് സമകാലികമായി പോലും പ്രസക്തിയില്ല എന്നത് തന്നെയാണ് സത്യം. ഗർഭാവസ്ഥ എന്നത് ഒരു രോഗം അല്ലത്തതു കൊണ്ട് തന്നെ സ്ത്രീകൾക്ക് കഴിയുന്ന സാഹചര്യത്തിലാണെങ്കിൽ ലൈംഗികബന്ധം ശാസ്ത്രീയമായി കുഞ്ഞിനെ ബാധിക്കുന്നില്ല. എങ്കിലും ഗർഭിണിയായി ആദ്യത്തെയും അവസാനത്തെയും മൂന്നു മാസങ്ങളിൽ കർശനമായ നിർദ്ദേശങ്ങൾ നൽകാറുണ്ട്. മാത്രമല്ല സെക്സ് ആസ്വാദ്യകരമായിരുന്ന പല പൊസിഷനുകളും കുഞ്ഞിന്റെ കിടപ്പിന് അപകടകരമാകുന്നതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം അത്തരം കാര്യങ്ങളിൽ ഉപദേശം സ്വീകരിച്ച ശേഷം ഉണ്ടാകുന്ന ലൈംഗിക ബന്ധം മാനസികമായ ബുദ്ധിമുട്ടുകളും കുറയ്ക്കും. ആരോഗ്യകരമായ ലൈംഗികബന്ധം ഇപ്പോഴും മാനസികമായ ഉണർവ് നൽകുന്നത് കൊണ്ട് തന്നെ ഗർഭിണികളായ സ്ത്രീകൾക്ക് അത് ഒഴിവാക്കപ്പെടേണ്ട കാര്യവുമില്ലെന്നു ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 

x-default പക്ഷെ ഇതിനൊക്കെ അപ്പുറം ഗർഭിണി ആയിരിക്കുന്ന പെൺകുട്ടിയുടെ സന്തോഷങ്ങൾക്കും താൽപര്യങ്ങൾക്കും തന്നെയാണ് പ്രാധാന്യം.

കാലം മാറുമ്പോൾ ചില നിർദ്ദേശങ്ങൾ കാലാതീതമായി പോയേക്കാം. അത് സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ കാലം അനുസരിച്ചുള്ള പ്രായോഗിക നിർദ്ദേശങ്ങളാണ് അഭികാമ്യവും. ഗർഭിണിയാകുമ്പോൾ ആദ്യം മുതൽ തന്നെ ആശുപത്രികളിൽ നിന്നും പ്രായോഗികമായ പല നിർദ്ദേശങ്ങളും നേരിട്ട് ഗർഭിണികൾക്ക് ലഭിക്കാറുമുണ്ട്. കുടുംബത്തിലെ പ്രായമേറെയുള്ള അമ്മമാരുടെ ഉപദേശങ്ങൾ കൃത്യമായി അനുസരിക്കുന്നവരുമുണ്ട്.

ആരോഗ്യവകുപ്പിൽ നിന്നും ഗർഭിണികളുടെ ആരോഗ്യകാര്യങ്ങൾ അംഗൻവാടി വഴി അടയാളപ്പെടുത്തുകയും വേണ്ട ആരോഗ്യ ഭക്ഷണങ്ങൾ വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഗർഭാവസ്ഥയിൽ ഇരിക്കുന്ന സ്ത്രീകളുടെ മാനസികമായ സംതൃപ്തിയും ആരോഗ്യവും തന്നെയാണ് പ്രധാനം. നിർദ്ദേശങ്ങൾ വായിക്കപ്പെടാനും അതിൽ ഉചിതമായത് മാത്രം സ്വീകരിക്കാനുമുള്ളതാണ്. അതിനെ അങ്ങനെ തന്നെയെടുക്കാം.