Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമ റിലീസായതോടെ അത് ഞാനല്ലെന്ന് എല്ലാവർക്കും മനസ്സിലായി

aditi അദിതി.

‘അലമാര’യിൽ ഒഡിഷന് ചെല്ലുമ്പോൾ എന്തെങ്കിലും അഭിനയിച്ചു കാണിക്കാൻ സംവിധായകൻ മിഥുൻ ചേട്ടൻ പറഞ്ഞു. ബെംഗളൂരുവിലെത്തിയ കുട്ടിയുടെ അതിശയങ്ങളാണ് ചെയ്തത്. അലമാരയിലെ സ്വാതി െബംഗളൂരുവിൽ ജോലി ചെയ്യുന്ന നാടൻ പെണ്ണാണ്. ഓരോ ഭാവം അഭിനയിക്കാൻ പറഞ്ഞു. റൊമാൻസ്, ബ്രേക്ക് അപ്... നവരസങ്ങളെ കൂടാതെ കയ്യീന്ന് കുറച്ച് ഭാവങ്ങൾ കൂടി ഇട്ടെന്നു പറഞ്ഞാൽ മതിയല്ലോ. തൃശൂരാണ് എന്റെ സ്വദേശം, അച്ഛൻ എ.ജി രവി സൗദി എയർലൈൻസിൽ നിന്ന് റിട്ടയർ ചെയ്തു. അമ്മ ഗീത വീട്ടമ്മയാണ്. ചേച്ചി രാഖി, ചേട്ടൻ രാകേഷ്.


നോ വറീസ്


ആദ്യ സീൻ പെട്ടെന്ന് ഓക്കെയായി. പക്ഷേ, ഡൈനിങ് ടേബിൾ സീനിൽ കുറച്ച് വെള്ളം കുടിച്ചു. കഴിക്കുന്നതിനിടെ സംസാരിക്കുകയും ഫോൺ ചെയ്യുകയുമൊക്കെ വേണം. ഓരോ ഷോട്ടിലും തൊട്ടുമുമ്പ് എന്താ ചെയ്തതെന്ന് ഓർക്കാൻ പാടുപെട്ടു. ആ സീൻ തീരുമ്പോഴേക്കും ജഗ്ഗിലിരുന്ന വെള്ളം മുഴുവൻ കുടിച്ചു തീർത്തിരുന്നു. കൂട്ടുകാർ പറയും, ക്രൂഷ്യൽ ടൈമിലാ സിനിമയിലേക്കുള്ള എൻട്രിയെന്ന്. സിനിമക്കാരെ മുഴുവൻ കുറ്റം പറയാൻ ഞാനില്ല. സോഷ്യൽ മീഡിയയെയും ട്രോളിനെയുമാണ് പേടി. ഈയിടെ ‘അലമാര നായിക’യുടെ എന്നു പറഞ്ഞ് വിഡിയോ പ്രചരിച്ചു. സിനിമ റിലീസായതോടെ അത് ഞാനല്ലെന്ന് എല്ലാവർക്കും മനസ്സിലായി. പേടിച്ചു പോയൊന്നുമില്ല ഞാൻ. പേടിക്കാൻ നിന്നാൽ അതിനേ സമയം കാണൂപ്രെയ്സ് ദ ലോഡ്...


കലൂർ പള്ളിയിൽ ഒമ്പത് ചൊവ്വാഴ്ച നൊവേന കൂടിയാൽ പ്രാർഥിക്കുന്നതെന്തും നടക്കുമെന്നാണ് പറയാറ്. ഒമ്പതാമത്തെ നൊവേന കൂടാൻ നിൽക്കുമ്പോൾ അതാ ഫോൺ. പുറത്തിറങ്ങി തിരിച്ചുവിളിക്കുമ്പോഴാണ് അറിയുന്നത് സിനിമയിലേക്ക് സെലക്ട് ആയെന്ന്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അഭിനയിക്കുന്ന എല്ലാവർക്കും തുല്യപ്രാധാന്യം. ഞാനും സണ്ണി വെയ്ന്റെ സഹോദരിയായി വരുന്ന സോനുവുമായിരുന്നു സിനിമയിലെ പുതുമുഖങ്ങൾ. കൊച്ചിയിലും ബെംഗളൂരുവിലുമായിരുന്നു ഷൂട്ടിങ്. നല്ല കിടിലൻ ക്രൂ. നല്ല സപ്പോർട്ട്. പിന്നെ എന്തു വേണം?ശുക്‌രിയാ...


മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാ ‘നിറം’ റിലീസാകുന്നത്. അതോടെ ശാലിനിയുടെ ഫാനായി. നിറം ഷൂട്ട് ചെയ്ത ക്രൈസ്റ്റ് കോളജിൽ പഠിക്കുന്നതായിരുന്നു അന്നത്തെ സ്വപ്നം. മുതിർന്നപ്പോൾ ആ പഴയ സ്വപ്നമൊക്കെ മറന്നു. നമ്മൾ മറന്നാലും പടച്ചോൻ മറക്കില്ല എന്നാണല്ലോ വിനീത് ശ്രീനിവാസൻ ചേട്ടൻ പറഞ്ഞത്. ബിഎ ഫംങ്ഷണൽ ഇംഗ്ലിഷിന് ചേർന്നത് ക്രൈസ്റ്റ് കോളജിൽ. ‘നിറം’ പോലെ തന്നെ അടിപൊളി ക്യാംപസ് ലൈഫ്. പ്രണയവുമുണ്ടായിരുന്നു. കട്ട സീരിയസ് ആയിരുന്നെങ്കിലും തേർഡ് ഇയറായപ്പോ ബ്രേക്ക് അപ് ആയി. പ്രേമിക്കാൻ ഇനിയും സമയമുണ്ടല്ലോ.ഫീലിങ് ഗുഡ്...


കോളജിൽ കൂട്ടുകാർ ചെയ്ത ഒന്നു രണ്ട് ഷോർട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കുറേ പരസ്യങ്ങൾ ചെയ്തു. അലമാരയ്ക്കൊപ്പം മറ്റൊരു സന്തോഷം കൂടിയുള്ളത് ഞാനും ഗായത്രി സുരേഷും മെറീന മൈക്കിളും നായികമാരായി, ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ‘നാം’ കൂടി റിലീസാകുന്നതാണ്. ജയസൂര്യ ചേട്ടനോട് എന്തോ ഒരിഷ്ടമുണ്ട്. ‘ആട്’ കണ്ട് കുറച്ചൊന്നുമല്ല ചിരിച്ചത്. ജയേട്ടനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘എത്ര സിനിമ ചെയ്താലും എപ്പോഴും ഒരു വിദ്യാർഥിനിയായിരിക്കുക.’ എനിക്കു കിട്ടിയ സംതിങ് സ്പെഷൽ ഉപദേശമാണിത്.


കൂടുതൽ വാർത്തകൾക്ക്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.