Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്മസിന് ഷംനയുടെ സർപ്രൈസ്

ക്രിസ്മസിനിടയിൽ എന്തു വിശേഷമാണ് ഷംനയ്ക്കു പറയാനുള്ളത് എന്നല്ലേ? ഞാൻ നിങ്ങൾക്ക് ചെറിയൊരു സസ്പെൻസ് തരാനെത്തിയതാണേ. ഇനി ഒരു കല്യാണമായിക്കൂടെ എന്നു ചോദിച്ചു അച്ഛനും അമ്മയും. ആലോചിച്ചപ്പോൾ തോന്നി ശരിയാണല്ലോ എന്ന്.

ഫെയ്സ്ബുക്കിലൂടെ പലതവണ കേട്ട കല്യാണവാർത്ത പോലെയല്ല കേട്ടോ. ഇത് സത്യമാ. കല്യാണം അത്ര സിംപിൾ കാര്യമല്ലല്ലോ. വലിയവർ തീരുമാനിക്കട്ടെ എന്നു കരുതി. ഹിന്ദി എ നിക്ക് വലിയ വശമില്ല, എന്നാലും സാരമില്ല, ഒരു നോർത്ത് ഇന്ത്യൻ പയ്യനെ മതിയെന്ന് ഞാൻ പറഞ്ഞു. ചെക്കനെ കിട്ടേണ്ട താമസമേയുള്ളൂ... കല്യാണം Not so far, but it is so close. തീരുമാനമായാൽ ഫെയ്സ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ അല്ല, എല്ലാവരെയും നേരിട്ട് തന്നെ അറിയിക്കും.

ഷംന കാസിം ഷംന കാസിം. ഫൊട്ടോ ശ്യാം ബാബു

പ്രിയപ്പെട്ട ചങ്ങാതീ...

തമിഴിൽ അഞ്ജലിയും മലയാളത്തിൽ ഭാവനയും കാവ്യയും റിമിചേച്ചിയുമാണെന്റെ കൂട്ടുകാർ. ചങ്ങാതിയാണെങ്കിലും കാവ്യയുടെ വിവാഹക്കാര്യമൊന്നും ഞാൻ നേരത്തേയറിഞ്ഞേയില്ല. തീരുമാനിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ വിവാഹവും വേണമെന്നാണ് എന്റെ പ്ലാൻ. വിവാഹത്തിനു ശേഷവും നൃത്തം ചെയ്യും. അതെന്റെ പാഷനാണ്. അഭിനയം തുടരണോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരിക്കും.

ശ്ശൊ... കരഞ്ഞല്ലോ

ഷംന കാസിം ഷംന കാസിം. ഫൊട്ടോ ശ്യാം ബാബു

കോളിവുഡിലും ടോളിവുഡിലും ഞാൻ പൂർണ എന്നാണ് അറിയപ്പെടുന്നതെന്ന് അറിയാല്ലോ. തമിഴിൽ ‍മിഷ്കിന്റെ ‘സവരക്കത്തി’യും എസ്. വി. ശേഖറിന്റെ ‘മണൽക്കയറ്’ രണ്ടാംഭാഗവുമാണ് റിലീസിനുള്ളത്. ഇതുവരെ കാണാത്ത എന്നെയാകും സവരക്കത്തിയിൽ കാണുക. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയും പൂർണഗർഭിണിയും ബധിരയുമാണ് കഥാപാത്രം. ‘ചട്ടക്കാരി’ പോലെ എനിക്ക് പ്രിയപ്പെട്ട മറ്റൊരു ക ഥാപാത്രമാകും ഇത്. എന്റെ അഭിനയത്തെക്കുറിച്ച് സവരക്കത്തിയുടെ ഓഡിയോ ലോഞ്ചിൽ മിഷ്കിൻ സാർ പറയുന്നതുകൂടി കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. സോഷ്യൽ മീഡിയ‍യിലൂടെ ആ കരച്ചിൽ പലരും ചർച്ച ചെയ്തതിന്റെ ചെറിയ ചമ്മലുണ്ട് ഇപ്പോൾ. ആദ്യമായി തമിഴിൽ ഡബ്ബ് ചെയ്തതും ഈ പടത്തിലാണ്.

അഭിമുഖത്തിൻെറ പൂർണ്ണരൂപം വായിക്കാൻ സന്ദർശിക്കുക.  

Your Rating: