ചായക്കൊപ്പം കഴിക്കാൻ ഡയമണ്ട് കട്സ്

ഡയമണ്ട് കട്സ്

വെറുതെ കൊറിക്കാൻ ഡയമണ്ട് കട്സ് പോലെ രസമുള്ള മറ്റൊന്നുമില്ല.  നാടൻ രുചിയും കരുകരുപ്പും പൊടി മധുരവുമൊക്കെയായി ചായയ്ക്കൊപ്പം കഴിക്കാൻ ഒന്നാന്തരം പലഹാരം. കുറച്ചു മൈദയും എണ്ണയും ഉണ്ടെങ്കിൽ ഒന്നാന്തരം കട്സ് ഉണ്ടാക്കിയെടുക്കാം. വൈകിട്ട് കളിച്ചു തിമിർത്തു വരുന്ന കുസൃതികൾക്കു കൊടുക്കാൻ ഒന്നാന്തരം പലഹാരം. 

ഡയമണ്ട് കട്സ് 

 

മൈദ– രണ്ടു കപ്പ്

 

പഞ്ചസാര– ഒരു കപ്പ് 

∙മൈദ‌ ഉപ്പും ചെറുചൂടുവെള്ളവുമൊഴിച്ച് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കുക. 

∙ചപ്പാത്തി പലകയിൽ അൽപം മൈദ വിതറിയ ശേഷം ഓരോ ഉരുളകളും കനം കുറച്ച് ചപ്പാത്തി പോലെ പരത്തിയെടുക്കുക. 

∙പരത്തിയ ചപ്പാത്തി ഡയമണ്ട് ആകൃതിയിൽ മുറിച്ചെടുക്കുക. 

∙ചീനച്ചട്ടിയിൽ എണ്ണ തിളയ്ക്കുമ്പോൾ ഡയമണ്ട് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. 

∙ഒരു കപ്പ് പഞ്ചസാര അരക്കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് പാനിയാക്കുക. നൂൽ പരുവമാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക. തണുത്തു കഴിയുമ്പോൾ ഡയമണ്ട് ഇതിലിട്ട് നല്ലവണ്ണം കുടഞ്ഞെടുക്കുക.