Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവൾ എൻെറ രാജകുമാരിയാണ് നിൻറെ അടിമയല്ല ; മകളുടെ പങ്കാളിയോട് ഷാരൂഖ് പറയുന്നു

Shah Rukh Khan With Suhana Shah Rukh Khan, Suhana

എൻെറ മകളെ ചുംബിക്കുന്നവൻെറ ചുണ്ടു ഞാൻ മുറിച്ചെടുക്കും എന്നുപറഞ്ഞുകൊണ്ടാണ് കോഫിവിത്ത് കരൺ എന്ന പരിപാടിയിൽ ഷാരൂഖ് എത്തിയത്.ഏതൊരച്ഛനെയും പോലെ മകളുടെ കാര്യത്തിൽ അൽപം സ്വാർത്ഥനും ശ്രദ്ധാലുവുമാണ് ഷാരൂഖ്. തൻറെ പ്രശസ്തി മകൾ സുഹാനയുടെ സ്വകാര്യതയ്ക്ക് തടസ്സം വരുത്തുന്നതിൽ തനിക്കു വിഷമമുണ്ടെന്നും മുൻപ് ചില അഭിമുഖങ്ങളിൽ ഷാരൂഖ് തുറന്നു പറഞ്ഞിട്ടുണ്ട്.

കോഫി വിത്ത് കരൺ എന്ന ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് മകളെ ചുംബിക്കുന്നവൻെറ ചുണ്ടു മുറിച്ചെടുക്കുമെന്ന് ഷാരൂഖ് പ്രസ്താവിച്ചത്. ഷാരൂഖിൻെറ ഈ പ്രസ്താവന കാണികളിൽ ചിരിയുയർത്തിയെങ്കിലും മകളുടെ കാര്യത്തിൽ കക്ഷി അൽപം പൊസസീവ് ആണെന്നു തന്നെയാണ് പിന്നീടുള്ള അഭിമുഖങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മകളുടെ പങ്കാളിക്കുവേണ്ട ഗുണഗണങ്ങളെക്കുറിച്ച് ഫെമിനക്കു നൽകിയ അഭമുഖത്തിൽ ഷാരൂഖ് പറയുന്നതിങ്ങനെ...

∙ നല്ല ഒരു ജോലിയുണ്ടായിരിക്കണം

∙ നിങ്ങളെ എനിക്കിഷ്ടമല്ല എന്നത് എപ്പോഴും ഓർമയിൽ വയ്ക്കണം.

∙ എല്ലായിടത്തും ഞാനുണ്ടാവും അതും ശ്രദ്ധിക്കണം

∙ ഒരു അഭിഭാഷകനെ സംഘടിപ്പിക്കുന്നത് നല്ലതാണ്

∙ അവൾ എൻെറ രാജകുമാരിയാണ് നിൻെറ അടിമയല്ല.

∙ എനിക്കു ജയിലിൽ പോകാൻ ഒരു മടിയുമില്ല.

∙ നീ അവളോട് എങ്ങനെ പെരുമാറുമോ അതുപോലെമാത്രമേ ഞാൻ നിന്നോടും പെരുമാറൂ.

ഒരു അച്ഛൻ മകളുടെ പങ്കാളിക്കു നൽകുന്ന മുന്നറിയിപ്പുകളെ വളരെച്ചുരുക്കം വാക്കുകളിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് ഷാരൂഖ്. രാജകുമാരിയെപ്പോലെ താൻ വളർത്തിക്കൊണ്ടു വന്ന മകൾ പങ്കാളിയുടെ പക്കലും സുരക്ഷിതയായിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്.