Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ചർമ്മത്തിനും മുടിതഴച്ചു വളരാനും വെളുത്തുള്ളി

garlic

അത്ര ഹൃദ്യകാരിയായ ഗന്ധമൊന്നുമില്ല വെളുത്തുള്ളിക്ക് എന്നത് സത്യം. പക്ഷേ അടുക്കളയിലെ പാചകത്തില്‍ പലപ്പോഴും  വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. കറികളില്‍ ഉപയോഗിക്കുന്നു എന്നതിന് അപ്പുറം വെളുത്തുള്ളിക്ക് നമ്മുടെ ആരോഗ്യകാര്യങ്ങളിലും സവിശേഷമായ സ്ഥാനമുണ്ട് എന്ന കാര്യം അറിയാമോ? കറികളില്‍ ചേര്‍ക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണത്രെ. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യാം.

ഇതാ വെളുത്തുള്ളി കഴിക്കുന്നതിലൂടെ നേടിയെടുക്കാവുന്ന ചില ഗുണങ്ങള്‍

രക്തം ശുദ്ധീകരിക്കുന്നു

പല സ്ത്രീകളും ജീവിതത്തില്‍ തുടര്‍ച്ചയായി അനുഭവിക്കുന്ന ഒന്നാണ് വിട്ടുമാറാത്ത തലവേദന. ഇതിന് പലപ്പോഴും ഒരു കാരണം രക്തത്തിന്റെ ശുദ്ധീകരണപ്രക്രിയ നടക്കാത്തതാണ്. അതുകൊണ്ട് എല്ലാ ദിവസവും രാവിലെ രണ്ട് അല്ലി വെളുത്തുള്ളിയും കുറച്ചുവെള്ളവും കഴിക്കൂ. ശരീരത്തില്‍ അടിഞ്ഞുകൂടികിടക്കുന്ന വിഷാംശത്തെ ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും തലവേദന ഇല്ലാതാക്കുകയും ചെയ്യും.

ജലദോഷം അകറ്റുന്നു

ജലദോഷവും  ഇടയ്ക്കിടെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ അവയ്ക്കുള്ള പ്രധാനപ്പെട്ട പരിഹാരമാര്‍ഗ്ഗമാണ് വെളുത്തുള്ളി. പുരാതനകാലം മുതല്‍ ജലദോഷം സുഖപ്പെടുത്തുന്നതിന് വെളുത്തുള്ളി ഉപയോഗിച്ചിരുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി പച്ചയ്‌ക്കോ വേവിച്ചോ  അല്ലെങ്കില്‍ വെളുത്തുള്ളി ചായയായോ കഴിച്ചുനോക്കൂ. ഉടന്‍ ഫലം തിരിച്ചറിയാന്‍ കഴിയും.

ഹൃദ്രോഗത്തെ തടയുന്നു

ദിവസം തോറും വെളുത്തുള്ളി കഴിക്കുന്നത് കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കും. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ ലെവല്‍ എന്നിവ നിയന്ത്രിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. പാതി വേവിച്ചോ പച്ചയ്‌ക്കോ കഴിക്കുന്നതായിരിക്കും ഉത്തമം.

lips

ത്വക്കിനും മുടിക്കും സംരക്ഷണം നൽകുന്നു

ത്വക്കിന് പ്രായം വർധിക്കുന്നത് കുറയ്ക്കാനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും വെളുത്തുള്ളി ഉപയോഗിച്ചാല്‍ മതി. എക്‌സിമ പോലെയുള്ള ത്വക്ക് രോഗങ്ങള്‍ക്ക് ആശ്വാസം നൽകാനും കഴിവുണ്ട്.

കാന്‍സറിനെ പ്രതിരോധിക്കുന്നു

hair

പുതിയ കാലത്തെ നിരവധി പഠനങ്ങള്‍ അവകാശപ്പെടുന്നത് ദിവസം തോറുമുള്ള വെളുത്തുള്ളി ഉപയോഗം ഉദരത്തിനു ബാധിക്കുന്ന അർബുദം‍, കോളറെക്ടല്‍ കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ വളരെ സഹായകമാണെന്നാണ്. അർബുദത്തെ നേരിടാന്‍ ശരീരത്തിന്റെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടത്രെ.