ഭക്ഷണശേഷം ഉടൻ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദിവസം എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് എല്ലാവർക്കുമറിയാം. എന്നാല്‍ വെള്ളം കുടിക്കാന്‍ അനുയോജ്യമായ സമയമുണ്ടെന്നും എപ്പോഴൊക്കെ വെള്ളം കുടിക്കാമെന്നും കുടിക്കരുതെന്നും അറിയാവുന്നവരുടെ എണ്ണം വളരെ കുറവാണ്.

വെള്ളം അനാവശ്യസമയത്ത് കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുന്നതുപോലെ വെള്ളം കുടിക്കാതിരിക്കുന്നതും ദോഷം ചെയ്യും. അതുകൊണ്ട് ഇതാ വെള്ളം കുടിയെക്കുറിച്ചുള്ള ചില യാഥാർഥ്യങ്ങള്‍.

പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് എഴുന്നേൽക്കുമ്പോഴേ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പ്രഭാതഭക്ഷണത്തിന് മുമ്പു ശരീരത്തിലുള്ള വിഷാംശം നീക്കം ചെയ്യുകയും ചെയ്യും.

.

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് വെള്ളം കുടിക്കേണ്ടത്. ഇത് ദഹനത്തിന് ഏറെ സഹായകമാണ്.

ഭക്ഷണം കഴിച്ചുകഴിഞ്ഞ ഉടനെ വെള്ളം കുടിക്കരുത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ഇത് ശരീരത്തിന് തടസം സൃഷ്ടിക്കും

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കുളിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പും വെള്ളം കുടിക്കുക. രാത്രിയിലെ ജലനഷ്ടം ഇതിലൂടെ പരിഹരിക്കാന്‍ കഴിയും.