ഭർത്താവ് അകാരണമായി അകലം പാലിക്കുന്നോ? ചിലപ്പോൾ കാരണങ്ങൾ ഇതൊക്കെയാവാം

ഭർത്താവിന് സെക്‌സിനോട് താൽപ്പര്യമില്ല. മനപൂർവം അദ്ദേഹം അകലം പാലിക്കുന്നു അദ്ദേഹത്തിനെന്തോ കുഴപ്പമുണ്ട് എന്ന പരാതിയുമായി ഭർത്താവിനെയും കൂട്ടി സ്ത്രീകൾ ചികിത്സ തേടിയെത്താറുണ്ട്.

ലൈംഗികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണാനെത്തുന്ന ദമ്പതികളില്‍ ഭര്‍ത്താവിനോട് ഡോക്ടര്‍ നിര്‍ബന്ധമായും ഒരു കാര്യം ചോദിക്കണമെന്നാണ് യുകെയില്‍ നടത്തിയ  പഠനങ്ങൾ പറയുന്നത്.  അയാൾ സ്വവർഗാനുരാഗിയാണോ എന്നായിരിക്കണം ആ ചോദ്യമെന്നും അവർ വ്യക്തമാക്കുന്നു. യുകെയിലെ അഞ്ചു മില്യനില്‍ ഒരു ലക്ഷത്തോളം പുരുഷന്മാര്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇത് അവരുടെ കുടുംബജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ബ്രിട്ടീഷ് സൊസൈറ്റി ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ നടത്തിയ പഠനത്തിലെ 28 പേജ് വരുന്ന റിപ്പോര്‍ട്ട്പറയുന്നത് ഇത്തരം വൈകല്യങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഒഴിവാക്കുന്നത് അവയ്ക്ക് പരിഹാരം ഉണ്ടാക്കില്ല എന്നു തന്നെയാണ്.  ഒരുപുരുഷന് സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെടുന്നതിന് ഉദ്ധാരണപ്രശ്‌നങ്ങള്‍ കാരണമാകുന്നുവെങ്കില്‍ അവരുടെ ബന്ധം തെറ്റായ ദിശയിലാണ് എന്നാണ് ഡോ. ജിയോഫ് ഹാക്കെറ്റ് പറയുന്നത്.

എന്നാല്‍ ചിലപ്പോഴെങ്കിലും പുരുഷന്റെ ഉദ്ധാരണകുറവിന്  ശാരീരീകമായ  ന്യൂനതകളും കാരണമാകാം. പ്രമേഹം, സ്‌ട്രെസ്, ഡിപ്രഷന്‍ എന്നിവ അവയില്‍ ചിലതുമാത്രം. അതുകൊണ്ട് കിടപ്പറയിലെ പുരുഷന്റെ പരാജയം അയാള്‍ ഒരു ഗേ ആയതുകൊണ്ടാണ് എന്ന് വിധിയെഴുതാനും കഴിയില്ല പക്ഷേ ഡോക്ടറെ കാണാനെത്തുമ്പോള്‍ തന്റെ ലൈംഗികാഭിമുഖ്യം പുരുഷന്‍ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അത് തുടര്‍ന്നുള്ള ചികിത്സകള്‍ക്കും പരിഹാരനിര്‍ദ്ദേശത്തിനും എളുപ്പം വഴിയൊരുക്കുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.