Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവ ശേഷം വിഷാദം; കാരണമിതാണ്

x-default പ്രതീകാത്മക ചിത്രം.

ആദ്യമായി അമ്മമാരാകുന്ന സ്ത്രീകളില്‍ പാതിയിലേറെ പേരും പ്രസവശേഷം വിഷാദത്തിന് അടിമകളായിത്തീരുന്നുവെന്ന് പുതിയ പഠനങ്ങള്‍. ബേബി ബ്ലൂസ്(baby bluse) എന്നാണ് ഇത് അറിയപ്പെടുന്നത്. 

സ്ഥിരമായി നിൽക്കുന്ന വിഷാദാവസ്ഥ, ഒന്നിലും മൂഡ് തോന്നായ്ക, ജീവിതത്തോടുള്ള വിരക്തി, കുറ്റബോധം, ആത്മവിശ്വാസക്കുറവ് തുടങ്ങിയവയാണ് പൊതുവായ ലക്ഷണങ്ങള്‍. ഇതില്‍ ഒരു ലക്ഷണമെങ്കിലും ഒട്ടുമിക്ക സ്ത്രീകളിലും കാണപ്പെടാറുണ്ടത്രെ. പക്ഷേ പലപ്പോഴും പുതിയ അമ്മമാരിലെ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുകയോ ചികിത്സ ലഭിക്കാതെ പോകുകയോ ചെയ്യുന്നു. 

പലരും അകാരണമായി പൊട്ടിത്തെറിക്കുന്നു. ചിലരില്‍ ദേഷ്യവും ഡിപ്രഷനും ഒരുപോലെ കണ്ടുവരുന്നു. ഇത് പ്രശ്‌നത്തിന്‌റെ ഗുരുതരാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമ്മമാരിലെ ഈ രോഗാവസ്ഥ കുഞ്ഞിനെയും കുടുംബത്തെയും ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെയും നെഗറ്റീവായി ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ക്രിസ്റ്റീന്‍ പറയുന്നു. നഴ്‌സിംങ് പിഎച്ച്ഡി സ്റ്റുഡന്റാണവർ.