Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചുവയസ്സിൽ താഴെയുള്ള പെൺകുഞ്ഞുങ്ങളുടെ മരണം; കാരണമിതാണ്

618185668 പ്രതീകാത്മക ചിത്രം.

ഓരോ വര്‍ഷവും അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള ഒരു മില്യനോളം പെൺകുഞ്ഞുങ്ങൾ മരണമടയുന്നുണ്ടെന്നാണ് പാരീസ് ഡെസ്‌കാര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റഫീഗ്വില്‍മോട്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് പെൺകുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടുന്നുവെന്നതിന് ലഭിക്കുന്ന ഉത്തരം ഞെട്ടിപ്പിക്കുന്നതാണ്. ലിംഗവിവേചനത്തിന്റെ നിശ്ശബ്ദ ഇരകളായിട്ടാണ് ഈ കുഞ്ഞുങ്ങൾ മരണമടയുന്നത്. 

പിറന്നു വീഴുന്നതിന് മുമ്പും പിറന്നുകഴിഞ്ഞും കുടുംബവും സമൂഹവും പലതരത്തിലുള്ള വിവേചനം പെണ്‍കുഞ്ഞുങ്ങളോട് കാണിക്കുന്നുണ്ട്. ആണ്‍കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍, പോഷകാഹാരം, പ്രത്യേകമായ പരിചരണം എന്നിവ നൽകുമ്പോള്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ഇവയൊന്നും നൽകാറില്ല. വിദ്യാഭ്യാസം,തൊഴില്‍ രാഷ്ട്രീയ പ്രാതിനിധ്യം എന്നിവയിലെല്ലാം ആൺകുട്ടികൾക്ക് പ്രത്യേകം പരിഗണനയും അവസരങ്ങളും സമൂഹം നൽകാറുണ്ട്. 46 രാജ്യങ്ങളിലെ ജനസംഖ്യാ നിരക്ക് അടിസ്ഥാനമാക്കി പെണ്‍കുഞ്ഞുങ്ങളുടെ മരണത്തിനു പിന്നിലുള്ള യഥാർഥകാരണം കണ്ടെത്താൻ ശ്രമിക്കുന്ന പാരീസ് ഡെസ്‌കാര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്രിസ്റ്റഫീഗ്വില്‍മോട്ടോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഇത്തരമൊരു പഠനഫലം പുറത്തുവിട്ടത്. ഒരു ദശാബ്ദത്തില്‍  ഇപ്രകാരം 239,000 മരണങ്ങള്‍ സംഭവിക്കുന്നു.  

ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സിസ്റ്റംസ് അനലൈസിസ് പറയുന്നത് അഞ്ചുവയസ്സില്‍ താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ 22 ശതമാനവും ലിംഗാടിസ്ഥാനത്തില്‍ ഉള്ളവയാണ് എന്നാണ്. ഇതില്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ഉള്‍പ്പെടുന്നു. ഗ്രാമങ്ങളിലെ ദരിദ്രസമൂഹത്തിലാണ് ഇവ കൂടുതലായും സംഭവിക്കുന്നതെന്നും വിദ്യാഭ്യാസത്തിന്റെ കുറവ്, കൂടിയ ജനനനിരക്ക് എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നും. ഗർഭഛിദ്രം വഴിയും നിരവധി പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അവർ പറയുന്നു.