Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശ്ലീല ചിത്ര നിർമ്മാണം; വ‍ൃത്തികെട്ട രഹസ്യങ്ങളെക്കുറിച്ച് പോൺതാരങ്ങൾ

x-default പ്രതീകാത്മക ചിത്രം.

അശ്ലീല ചിത്രങ്ങൾ രസിച്ചുകണ്ടും വൃത്തികെട്ട കമന്റുകൾ പാസാക്കിയും നിർവൃതിയടയുന്നവർ എപ്പോഴെങ്കിലും ആ പോൺതാരങ്ങളുടെ യഥാർഥ ജീവിതത്തെക്കുറിച്ച് ഓർക്കാറുണ്ടോ? ലോകത്തെ ഏറ്റവുമധികം പണമൊഴുകുന്ന ബിസിനസ്സ് മേഖലയിലെ ഡേർട്ടി സീക്രട്ടിനെക്കുറിച്ച് പോൺതാരങ്ങൾ നടത്തിയ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലൂടെയാണ് അവരുടെ ദുരിതകഥ ലോകമറിഞ്ഞത്.

മറ്റെല്ലാ മേഖലകളെയുമപേക്ഷിച്ച് ലൈംഗിക ചൂഷണം ഈ മേഖലയിൽ കൂടുതലാണെന്നും ക്യാമറക്കു മുന്നിലും പിന്നിലും തങ്ങൾ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന് അവരിൽ പലരും ആണയിടുമ്പോഴും അതിനിപ്പോഴെന്താ നല്ല കാശുകിട്ടുന്നില്ലേ എന്ന ചോദ്യത്തോടെയാണ് നമ്മിൽ പലരും അവരെ നേരിടുന്നത്.

എന്നാൽ ഏറ്റവും ലാഭംകൊയ്യുന്ന അശ്ലീലചിത്ര നിർമ്മാണ മേഖലയിൽ രക്ഷപെടാൻ പഴുതില്ലാതെ കുടുങ്ങിക്കിടക്കുകയാണ് പല പോൺ താരങ്ങളും. ദാരിദ്ര്യം മാറാൻ ഒരിക്കലും അനുവാദമില്ലാത്തവരാണ് പലരും. ഈ മേഖലയിൽ കാലെടുത്തു വച്ചവർക്ക് ഒരിക്കലുമിവിടെ നിന്ന് മോചനമില്ല, അതിനുള്ള ഒരു കെണികൂടിയാണ് അർഹിക്കുന്ന വേതനം നൽകാതെ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് അവരെ തള്ളിയിടുന്നതിലൂടെ മേലാളന്മാർ ചെയ്യുന്നത്.

വന്യമായ പല സെക്സ് പോസിഷൻ രംഗങ്ങളിലും കരച്ചിലടക്കിക്കൊണ്ടാണ് പല പെൺകുട്ടികളും അഭിനയിക്കുന്നത്. സെക്കന്റുകൾ നീളമുള്ള അശ്ലീല ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാകുന്നത് ചിലപ്പോൾ പത്തും ഇരുപതും റീടേക്കുകൾക്ക് ശേഷമാണ്. തങ്ങൾ അഭിനയിച്ച രംഗങ്ങൾ കാണാൻ താൽപ്പര്യമില്ലാത്തവരാണ് പോൺതാരങ്ങളിൽ ഭൂരിപക്ഷവും. പക്ഷേ ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുന്ന സമയത്ത് അവർ അത് കാണാൻ നിർബന്ധിക്കപ്പെടാറുണ്ട്. ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി അവർ അനുഭവിക്കുന്ന കൊടുംനോവിന്റെ  സങ്കടങ്ങളെ ആസ്വദിച്ചുകൊണ്ടാണ് അശ്ലീല ചിത്രങ്ങളുടെ കാഴ്ചക്കാരിൽ പലരും അവരുടെ ലൈംഗിക സംതൃപ്തി തേടുന്നത്. 

ലൈംഗിക ചിന്തകളുടെ സങ്കൽപ്പ ലോകത്ത് വിരാജിക്കുന്നവർക്ക് ഒരിക്കലും തങ്ങളുടെ സങ്കടങ്ങളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് പല പോൺനടിമാരും പോൺസിനിമാ വ്യവസായത്തിലെ ലഹരിയുപയോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. അശ്ലീല സിനിമാ മേഖലയിലെ പുരുഷന്മാരും സ്ത്രീകളും ലഹരിയ്ക്കടിമയാണ്. അവർക്കൊരിക്കലും അതിൽ നിന്നും മോചനമില്ല. അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കുന്നവരെല്ലാം മോശപ്പെട്ടവരാണെന്ന മനോഭാവം വച്ചു പുലർത്തുന്നവരാണ് ഭൂരിപക്ഷമാളുകളും. മറ്റെല്ലാവരെയും പോലെ തങ്ങൾ അഭിനയിക്കുകയാണെന്ന സത്യം മനസ്സിലാക്കാൻ പലരും തയാറാകുന്നില്ല. പൊതുസമൂഹത്തിലേക്കിറങ്ങുമ്പോൾ പോലും ആർത്തിപിടിച്ച കണ്ണുകളുമായി ചൂഷണം ചെയ്യാനുള്ള ആവേശമാണ് പലരും പ്രകടിപ്പിക്കുന്നത്:- സങ്കടത്തോടെ അവർ പറയുന്നു.