Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ് ജെൻഡർ മകന്റെ അമ്മ മറ്റൊരു ട്രാൻസ്ജെൻഡറിന് ഗർഭപാത്രം ദാനം ചെയ്തു

x-default പ്രതീകാത്മക ചിത്രം

ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ് അമ്മയാകുക എന്നത്. ജനിതക വൈകല്യമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ മൂലം സ്വന്തമായി ഒരു കുഞ്ഞുണ്ടാവുക എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയാത്ത ഒരുപാടു പേരുണ്ട്.

എന്നാൽ ഗർഭപാത്രം വാടകയ്ക്കു നൽകിയും ബീജദാനം നൽകിയും മറ്റുള്ളവരുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്ന മനുഷ്യരുമിവിടെയുണ്ട്. സഹജീവിയോടുള്ള സ്നേഹവും പരിഗണനയും കൊണ്ട് സ്വന്തം ഗർഭപാത്രം ദാനമായി നൽകിയിരിക്കുകയാണ് ഇവിടെയൊരമ്മ. അവർ ഗർഭപാത്രം നൽകിയതാവട്ടെ ഒരു ട്രാൻസ്ജെൻഡറിനും.

സിൽവിയ പാർക്കർ എന്ന 49 വയസ്സുകാരിയായ അമ്മയാണ് സ്വന്തം ഗർഭപാത്രം ട്രാൻസ്ജെൻഡർ യുവതിക്ക് ദാനം ചെയ്തത്. സിൽവിയയ്ക്ക് മൂന്നുമക്കളുണ്ട്. അതിലൊരാൾ ട്രാൻസ്ജെൻഡറാണ്. 16 വയസ്സിലാണ് കുട്ടി തന്റെ യഥാർഥവ്യക്തിത്വത്തെപ്പറ്റി തുറന്നു പറഞ്ഞതെന്നും അതുവരെ മകളായി വളർത്തിയ കുട്ടിയെ പിന്നീട് മകനായി കണ്ട് സ്നേഹിച്ചുവെന്നും സിൽവിയ പറയുന്നു.

മെയില്‍ അനാട്ടമിയില്‍ ഗർഭപാത്രം ട്രാന്‍‌സ്പ്ലാന്റ് ചെയ്യുന്നത് അത്ര എളുപ്പമല്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ അവയവദാനം നടത്തുന്നതെന്നും സില്‍വിയ വിശദീകരിക്കുന്നു. ഗര്‍ഭപാത്രമില്ലാതെ ജനിച്ച ഒരു സ്ത്രീക്ക് ഗര്‍ഭപാത്രം ട്രാന്‍സ്പ്ലാന്റ് ചെയ്ത ഒരു വാര്‍ത്ത വായിച്ചതില്‍ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇങ്ങനെയൊരു കാര്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്നും അവർ പറയുന്നു.