Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോബ്സിൽ കുതിച്ചു കയറി ദീപിക, പിന്നോട്ടിറങ്ങി പ്രിയങ്ക; പട്ടികയിലിടം പിടിച്ച 18 വനിതകൾ

deepika-priyanka-nayanthara-01 ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, നയൻതാര

ഇന്ത്യന്‍ താരങ്ങളുടെ കഴിഞ്ഞവര്‍ഷത്തെ വിനോദരംഗത്തുനിന്നുള്ള വരുമാനം അടിസ്ഥാനമാക്കി ഫോബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയിൽ 18 വനിതകൾ ഇടംപിടിച്ചു. പട്ടികയിലിടം പിടിച്ച നടികളുടെ കൂട്ടത്തിൽ തെന്നിന്ത്യൻ താരം നയൻ താരയുമുണ്ട്. 15.17 കോടി രൂപയാണ് നടിയുടെ സമ്പാദ്യം. പട്ടികയിൽ 68–ാം സ്ഥാനമാണ് നയൻ താരയ്ക്ക്.

പ്രണയസാക്ഷാത്കാരത്തിലൂടെ വിവാഹിതയായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണെങ്കിലും ഫോബ്സ് ഇന്ത്യാ ലിസ്റ്റില്‍ പ്രിയങ്കയ്ക്കു തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ഇത്തവണ 49-ാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. ഹോളിവുഡിലേക്കു ചേക്കേറിയതിനാല്‍ ഇന്ത്യയില്‍നിന്നുള്ള വരുമാനം കുറഞ്ഞതാണ് പ്രിയങ്കയ്ക്കു തിരിച്ചടിയായത്. പക്ഷേ, ദീപിക പദുക്കോണ്‍ ആദ്യഅഞ്ചുപേരില്‍ സ്ഥാനം നേടി വനിതാ ആധിപത്യം തെളിയിച്ചു. 32 വയസ്സുകാരിയായ ദീപികയുടെ ഈ വര്‍ഷത്തെ വരുമാനം 112.80 കോടിയാണ്. കഴിഞ്ഞവര്‍ഷത്തെ 60 കോടിയിയില്‍നിന്ന് ഇരട്ടിയിലധികമായി കുതിച്ചുകയറിയിരിക്കുകയാണ് ദീപികയുടെ വരുമാനം. ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ് എട്ടാംസ്ഥാനത്തുണ്ട്. 

alia-bhatt-011 ആലിയ ഭട്ട്

ഇന്ത്യന്‍ താരങ്ങളുടെ കഴിഞ്ഞവര്‍ഷത്തെ വിനോദരംഗത്തുനിന്നുള്ള വരുമാനം അടിസ്ഥാനമാക്കി ഫോബ്സ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയിലാണ് പ്രിയങ്ക പിന്നോട്ടിറങ്ങിയും ദീപിക മുന്നോട്ടുകയറിയും സ്ഥാനമുറപ്പിച്ചിരിക്കുന്നത്.ദീപിക കഴിഞ്ഞാല്‍ ലിസ്റ്റില്‍ ഇടംപിടിച്ച മറ്റൊരു വനിത ആലിയ ഭട്ടാണ്. 12-ാം സ്ഥാനത്ത്. 25 വയസ്സുകാരിയായ ആലിയയുടെ സമ്പാദ്യത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ വര്‍ധനവുമുണ്ട്. 39.88 കോടിയില്‍നിന്ന് 58.83 കോടിയായി ഈ വര്‍ഷത്തെ സമ്പാദ്യം ആലിയ വര്‍ധപ്പിച്ചു.

virat-kohli-anushka-sharma-shared-karva-chouth-photos-viral അനുഷ്ക ശർമ, വിരാട് കോഹ്‌ലി

മുപ്പതു വയസ്സുകാരിയായ അനുഷ്കാ ശര്‍മ 16-ാം സ്ഥാനത്തുണ്ട്. വരുമാനം 28 കോടിയില്‍നിന്ന് 45 കോടിയിലേക്ക് വര്‍ധിപ്പിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യ കൂടിയായ അനുഷ്ക ആദ്യ ഇരുപതില്‍ ഇടം നേടിയ വനിതയായത്. താരങ്ങള്‍ക്കു തൊട്ടുപിന്നിലായി സ്ഥാനം പിടിച്ച ഒരു വനിത കായികരംഗത്തുനിന്നുമാണ്. പി.വി.സിന്ധു. 20-ാം സ്ഥാനം നേടിയ സിന്ധുവിന്റെ സമ്പാദ്യത്തില്‍ പക്ഷേ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2017-ല്‍ 57 കോടി സിന്ധു നേടിയെങ്കില്‍ ഇത്തവണ അവര്‍ക്കു നേടാന്‍ കഴിഞ്ഞത് 36.50 കോടി മാത്രം.

ബോളിവുഡ് താരം കത്രീന കൈഫ് 21-ാം സ്ഥാനത്തുണ്ട്. 13 കോടിയില്‍നിന്ന് 33 കോടിയായി അവരുടെ സമ്പാദ്യവും വര്‍ധിച്ചിട്ടുണ്ട്. 15 കോടിയില്‍നിന്ന് 31 കോടിയായി സമ്പാദ്യം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കരീന കപൂര്‍ 25–ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. മറ്റൊരു നടിയായ ജാക്വലിന്‍ ഫെര്‍ണാണ്ടസ് 40-ാം സ്ഥാനത്തെത്തി. 13 കോടിയില്‍നിന്ന് 19 കോടിയായി സമ്പാദ്യം വര്‍ധിപ്പിച്ചാണ് അവര്‍ സ്ഥാനക്കയറ്റം നേടിയത്.  ഐശ്വര്യ റായ് 56-ാം സ്ഥാനത്തുണ്ട്. 16 കോടിയാണ് ഐശ്വര്യയുടെ സമ്പാദ്യം. 

aishwarya-rai-cuttest-name-not-aash ഐശ്വര്യ റായ് ബച്ചൻ

സിന്ധുവിനു പിന്നിലായി ലിസ്റ്റില്‍ ഇടംകണ്ട സൈന നേവാള്‍  58-ാം സ്ഥാനത്ത്. 31 കോടിയില്‍ നിന്നു 16 കോടിയായി സമ്പാദ്യം കുറഞ്ഞതാണ് സൈനയ്ക്കു തിരിച്ചടിയായത്. കൊളിവുഡ് നടി തപ്സി പന്നു 67-ാം സ്ഥാനത്തെത്തി. പതിനഞ്ചരക്കോടിയാണ് അവരുടെ സമ്പാദ്യം. ശ്രദ്ധ കപൂര്‍ 70-ാം സ്ഥാനത്തെത്തി. സമ്പാദ്യം 15 കോടി. 74-ാം സ്ഥാനത്ത് ടെലിവിഷന്‍ താരം ഭാരതി സിങ്. മൂന്നു കോടിയില്‍നിന്ന് 14 കോടിയാണ് സമ്പാദ്യം വര്‍ധിപ്പിച്ചതാണ് ഭാരതിക്കു നേട്ടമായത്. 76-ാം സ്ഥാനത്ത് സോനം കപൂര്‍ അഹൂജ. 13 കോടി സമ്പാദ്യം. പരിനീതി ചോപ്ര 83-ാം സ്ഥാനത്തെത്തി( 11.35 കോടി സമ്പാദ്യം) ബോളിവുഡിലെ മുന്‍കാല നടി മാധുരി ദീക്ഷിത് 85-ാം സ്ഥാനത്തെത്തി. 10. 98 കോടിയാണ് സമ്പാദ്യം. 94-ാം സ്ഥാനത്ത് ടെലിവിഷന്‍ താരം ദിവ്യാങ്ക ത്രിപതി ദഹിയയുണ്ട്. രണ്ടു കോടിയില്‍നിന്ന് 8 കോടിയാണ് സമ്പാദ്യം ഉയര്‍ന്നതാണ് ദിവ്യാങ്കയ്ക്ക് നേട്ടമായത്.

P.V. Sindhu, Saina Nehwal പി.വി സിന്ധു, സൈന നെഹ്‌വാൾ

2017 ഒക്ടോബര്‍ ഒന്നുമുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്സ് പട്ടിക തയാറാക്കിയിരിക്കുന്നത്.