Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ബജറ്റ് ; സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017–18 ൽ

success-life സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017–18 ൽ. ജില്ലാതലത്തിൽ 14 ഓഫീസർമാരുടെയും ഡയറക്ടറേറ്റ് തലത്തിൽ ലോ ഓഫീസർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകൾ.

സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികളാണ് 2017 ലെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീകൾ ആക്രമിക്കപ്പെടുന്നതു തയാനും ആക്രമണങ്ങൾക്ക് ഇരയായവരെ പുനരധിവസിപ്പിക്കാനുമുള്ള പ്രത്യേക പദ്ധതികൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

∙ പിങ്ക് കൺട്രോൾ റൂമുകൾ, സ്വയം പ്രതിരോധ പരിശീലനം തുടങ്ങിയവയ്ക്ക് 12 കോടി രൂപ.

∙ ബോധവൽക്കരണപ്രവർത്തനങ്ങൾക്ക് 34 കോടി.

∙ ഷെൽട്ടർ ഹോംസ്, ഷോർട്ട് സ്റ്റേ ഹോംസ്, വൺസ്റ്റോപ് ക്രൈസിസ് സെന്റർ എന്നിവയ്ക്ക് 19.5 കോടി രൂപ.

∙ രണ്ട് എസ്.ഒ.എസ് മോഡൽ ഹോമുകൾക്ക് 3 കോടി രൂപ.

∙ അക്രമങ്ങളിൽ ഇരകളാകുന്ന സ്ത്രീകൾക്ക് എത്രയും പെട്ടന്നുള്ള സംരക്ഷണത്തിനും പുനരധിവാസത്തിനും പ്രത്യേക ഫണ്ട് തുടങ്ങാൻ 5 കോടി രൂപ.

∙ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രത്യേക വകുപ്പ് 2017–18 ൽ. ജില്ലാതലത്തിൽ 14 ഓഫീസർമാരുടെയും ഡയറക്ടറേറ്റ് തലത്തിൽ ലോ ഓഫീസർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുടെയും തസ്തികകൾ.

∙ജൻഡർ ബജറ്റ് പുനസ്ഥാപിച്ചു.

∙ 100 ശതമാനവും സ്ത്രീകൾ ഗുണഭോക്താക്കളായ 64 സ്കീമുകൾക്ക് 1,060.5 കോടി രൂപ. പദ്ധതിയടങ്കലിന്റെ 5.23 ശതമാനം.

∙ സ്ത്രീകൾ പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്കീമുകൾ. അടങ്കൽ 13,400 കോടി രൂപ. ഇതിൽ 1,266 കോടി രൂപ സ്ത്രീകൾക്കുവേണ്ടിയുള്ള വകയിരുത്തൽ. ഇത് പദ്ധതിയടങ്കലിന്റെ 6.25 ശതമാനം.

∙ പദ്ധതിയുടെ 11.5 ശതമാനം വനിതാവികസനത്തിന്.

∙ കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തൽ.

∙ സംസ്ഥാനപദ്ധതിയിൽ ശിശുക്ഷേമത്തിന് പ്രത്യേക പ്രാധാന്യം. ആകെ1,621 കോടി രൂപ. പദ്ധതിയുടെ എട്ടു ശതമാനം.

∙ ഓട്ടിസമുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും പിന്തുണ നൽകാൻ ജില്ലയിൽ ഒന്നു വീതം ഓട്ടിസം പാർക്കുകൾ. 7 കോടി രൂപ വകയിരുത്തൽ.

∙ കുടുംബശ്രീയിൽ നിന്ന് ആശ്രയപദ്ധതിക്കുള്ള വിവഹിതം 40 ലക്ഷം രൂപയായി ഉയർത്തി. പട്ടികവർഗ്ഗ ആശ്രയയിൽ 50 ലക്ഷം രൂപ.

Your Rating: